Sunday, November 12, 2017

      കൽത്തൊട്ടി [നാലുകെട്ട് - 149]

ഇന്നും കാടുമൂടി മണ്ണിൽ പകുതി താന്ന് ഇല്ലപ്പറമ്പിന്റെ ഒരു മൂലയിൽ അതു കാണാം. വലിയ ഒരു കരിങ്കല്ല് അടർത്തി എടുത്ത്, അതു കുഴിച്ചെടുത്ത് മിനുക്കി ഒരു വലിയ പാത്രം പോലെ ആ കല്ലിനെ രൂപാന്തരപ്പെടുത്തിയിരിക്കുന്നു. സിമിന്റ് കണ്ടു പിടിയ്ക്കാത്ത അന്നി തേ മാർഗ്ഗമുള്ളു. 

      പശുക്കൾക്ക് വെള്ളം കൊടുക്കാനാണ് അതു പ്രധാനമായും ഉപയോഗിച്ചിരുന്നതു്. ഇന്നത്തെപ്പോലെ പശുക്കളെ കെട്ടിയിടില്ല. സ്വതന്ത്രമായി അഴിച്ചുവിടും. അതു നാടുനീളെ നടന്ന് തിന്നു മദിച്ച് വൈകിയിട്ട് തന്നെ കൂട്ടിൽ വന്നു കയറിക്കൊള്ളും. ഇടക്കു വന്ന് ഈ കൽത്തൊട്ടിയിൽ നിന്ന് വെള്ളം കുടിക്കും. പശൂക്കൾക്ക് മാത്രമല്ല സകല ജീവജാലങ്ങൾക്കും കുടിവെള്ളത്തിനായാണ് ആ കൽത്തൊട്ടി സ്ഥാപിച്ചിരിക്കുന്നത്.ആദ്യം കോരുന്ന വെള്ളം അതു് നിറച്ചിട്ടേ നമുക്കാവശ്യമുള്ളത് 'കോ രൂ. അതൊരു നിഷ്ട പൊലെ തുടരും. ഇടക്കിടെ വെള്ളം നിറക്കാൻ പണിക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇടക്ക് ആനയെ പറമ്പിൽ തളക്കാൻ കൊണ്ടു വരുമ്പോൾ അതിന് വെള്ളം കൊടുക്കുന്നതും അതിൽ നിന്നാണ്. പിൽക്കാലത്ത് അതിൽ മണ്ണു നിറച്ച് അതിൽ ബ്രഹ്മി കൃഷി ചെയ്തത തോർക്കുന്നു. ബുദ്ധി വളരാൻ അഞ്ചു വയസു വരെ കുട്ടികൾക്ക് ബ്രഹ്മിനീരു കൊടുക്കാറുണ്ട്.
            ഗതകാല സംസ്കാരത്തിന്റ ഒരു പ്രതീകമായി ഇന്നും ആ കൽത്തൊട്ടി ഇല്ലപ്പറമ്പിന്റെ ഒരു മൂലയിൽ കാണാം...

No comments:

Post a Comment