Wednesday, November 22, 2017

ഒന്നാമത്തെഡോക്ട്ടറുടെ കഥ.....
 
      പ്രായമായി. വിഷമതകൾ പലത് സോക്ട്ടറെ കാണണം. പ്രസിദ്ധനായ ഡോക്ട്ടറെത്തന്നെ ആകട്ടെ.നേരത്തെ ബുക്ക് ചെയ്തു് ടെസ്റ്റ് റിസൽട്ടു കൊണ്ട് ചെല്ലണം. ടെസ്റ്റിന് ചെന്നപ്പോൾ അവിടെ മെഗാ ഓഫർ. ആയിരം രൂപാ ലാഭം. എല്ലാ ടെസ്റ്റും, ആവശ്യമുള്ളതും ഇല്ലാത്തതും. ചെയ്തു. സോക്ട്ടരുടെ അടുത്ത് വലിയ തിരക്കാണ്.ഒരു മണിക്കൂർ കാത്തു നിന്ന് കണ്ടു. ടെസ്റ്റ് റിസൽട്ടിനായി കൈ നീട്ടി. മുഖത്തേക്ക് ഒന്നു നോക്കിയതുപോലുമില്ല. റിസൽട്ട് നോക്കി ഒരോന്നിനും മരുന്ന് കുറിച്ചു. ചില മരുന്നിന്റെ റിയാക്ഷന് വേറേ കുറെ മരുന്നും. അടുത്ത ആളെ വിളിച്ചപ്പോൾ ഇറങ്ങിപ്പോന്നു.
         ഇങ്ങിനെ എങ്കിൽ Dr. എന്തിന്. മരുന്നു കമ്പനിക്കാരും മെഡിക്കൽ സ്റ്റോറി ലെ ഫാർമസിസ്റ്റും പോരേ. ഗ്യൂഗിളിൽ സേർച്ചു ചെയ്താലും മതിയല്ലോ?

രണ്ടാമത്തെ സെക്ടറുടെ കഥ.....

     മരുന്നുകൾ തുടങ്ങുന്നതിന് മുമ്പ് ഒരു രണ്ടാമത് അഭിപ്രായം. അതിനാണ് അടുത്ത Dr. റെക്കണ്ടത്. കാത്തു നിൽക്കണ്ടി വന്നില്ല. അകത്തു കയറി. ഇരിക്കു.അടുത്ത് പിടിച്ചിരുത്തി. ഞാൻ ഭവ്യതയോടെ ടെസ്റ്റ് റിസൽട്ട് കൊടുത്തു. അദ്ദേഹം ഒന്നു ചിരിച്ച് ഒന്നു നോക്കുക പോലും ചെയ്യാതെ തിരിച്ചു തന്നു.നോട്ടത്തിലും. സ്വർശത്തിലും.സാന്ത്വനത്താലും എന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാം വിശദമായി സംസാരിച്ചു. ഇപ്പഴത്തെ വിഷമങ്ങൾ, ആഹാരരീതി, വ്യായാമം, ജീവിത സാഹചര്യം എല്ലാമെല്ലാം......
ഞാൻ പറയുന്ന പോലെ ആഹാരരീതി മാറ്റുക നന്നായി വ്യായാമം ചെയ്യുക. രാത്രി നന്നായി ഉറങ്ങുക, ഒരു മരുന്നും കഴിക്കണ്ട. പതിനഞ്ചു ദിവസം കഴിഞ്ഞും അസുഖങ്ങൾ മാറുന്നില്ലങ്കിൽ മാത്രം വന്നു കാണുക. സ്നേഹത്തോടെ പുറത്തു തട്ടി യാത്ര ആക്കി..
    ഇതിനകം ആ  ഡോക്ട്ടറുമായി ഒരാത്മബന്ധം വന്നിരുന്നു." മരുന്ന് അനിവാര്യമായ സമയത്തു മാത്രം കഴിക്കണ്ടതാണ്, രോഗത്തിനെ അല്ല രോഗിയെ ആണ് ചികിത്സിക്കണ്ടത് " ഇതിനകം ആ ഡോക്ടുമായി ഒരാത്മബന്ധം വന്നിരുന്നു. അര മണിക്കൂർ നീണ്ട ആ സാമിപ്യം കൊണ്ടു തന്നെ എന്റെ അസുഖം പകുതി  കുറഞ്ഞിരുന്നു.

No comments:

Post a Comment