Wednesday, November 1, 2017

ഇത്തവണത്തെ" ഹാലോവിൻ ഡെ" പ്രശ്നമായി... [അച്ചു ഡയറി-183]

   ഹാലോവിൻ ഡേയെപ്പറ്റി മുത്തശ്ശനോട് പറഞ്ഞിരുന്നല്ലോ? ഈ വർഷത്തെ ആകെ സ്പോയിലായി. ഞങ്ങളൊക്കെ പേടിപ്പെടുത്തുന്ന വേഷവും ഇട്ട് ബക്കറ്റുമായി ഇറങ്ങും. എല്ലാ വീട്ടിലും പോകും. മുത്തശൻ പറഞ്ഞ പോലെ യക്ഷികളുടെ ദിവസം. എല്ലാ വീട്ടിലും നമ്മളെ ഭയപ്പെടുത്താൻ ഭീകരരൂപങ്ങൾ ഉണ്ടാക്കി വയ്ക്കു.. "ട്രിക്ക് ഓർ ട്രീറ്റ് " എന്നു പറഞ്ഞാൽ ഞങ്ങളെ പേടിപ്പിക്കും. എന്നിട്ട് ചോക്ലേറ്റ് തരും. ബക്കറ്റിൽക്കിട്ടിയ ചോക്ലേറ്റ് ഞങ്ങൾ വീതിച്ചെടുക്കും.

       അങ്ങിനെയാണ് ജോബിന്റെ വീട്ടിൽ എത്തിയത്." കാർ ഗ്യാരേജിൽ ഒരു വലിയ പെട്ടി വച്ചിട്ടുണ്ട് അതിൽ ചോക്ലേറ്റ് വച്ചിട്ടുണ്ട് എടുത്തോളൂ." ജോബിന്റെ അമ്മയാണ് പറഞ്ഞത്. ഞങ്ങൾ അങ്ങോട്ടോടി. അതൊരു ശവപ്പെട്ടി ആയിരുന്നു മുത്തശ്ശാ. അച്ചു അടുത്തേക്ക് പോയില്ല. ഇതു മനസിലാകാതെ കൂട്ടുകാർ ആ പെട്ടി തുറന്നു. അതിൽ ഒരു ശവത്തിനെ ഉണ്ടാക്കി വച്ചിരുന്നു. അതിന്റെ മാറത്ത് ഇഷ്ടo പോലെ ചോക്ലേറ്റ് വിതറിയിരുന്നു.കൂട്ടുകാർ ഉത്സാഹമായി അതു വാരി എടുത്തു - അതു നമുക്കു വേണ്ട... തമാശിന് ചെയ്ത താണങ്കിലും അങ്ങിനെ ചെയ്തത് ശരിയായില്ല. ആ ചോക്ലേറ്റ് നമുക്ക് വേണ്ട. അച്ചു ഉറക്കെപ്പറഞ്ഞു പോയി. ജോബിന്റെ മമ്മിക്ക് വിഷമായി.അങ്ങിനെ പറയണ്ടായിരുന്നു. എന്തോ... അച്ചൂനത്പററില്ല മുത്തശ്ശാ...

No comments:

Post a Comment