ലാട വൈദ്യൻ [ നാലു കെട്ട് - 146]
കുട്ടിക്കാലത്ത് തറവാട്ടിൽ അപൂർവ്വമായി വരാള്ള ഒരു ലാട വൈദ്യനെ ഓർക്കുന്നു. ഭിക്ഷാംദേഹികളായി അവർ വീടുകളിൽ കയറി ഇറങ്ങും. അന്ന സുഖങ്ങൾക്ക് അവർ ചികിത്സ നിശ്ചയിക്കുന്നു. മരുന്നും അവർ തരും..സിദ്ധ ചികിത്സയാണ് പ്രധാനം. പിന്നെ ഒറ്റമൂലികളും. ചിലപ്പോൾ തിരുപ്പതിയിലേക്കും മറ്റും വഴിപാടുകളും സ്വീകരിക്കും.
മിക്കവാറും ഒറ്റക്കാണ് സഞ്ചരിക്കുക. അവരുടെ വിചിത്രമായ വേഷമാണ് അവരെ ഇന്നും ഓർക്കാൻ കാരണം. നെറ്റിയിൽ ഭസ്മം, ചന്ദനം, സിന്ദൂരം എന്നിവ കൊണ്ട് കുറി ഇട്ടിരിയ്ക്കും. മഞ്ഞയൊ, ചുവപ്പോ നിറത്തിലുള്ള തുണികൊണ്ട് ഒരു വലിയ തലപ്പാവണിഞ്ഞിരിക്കും. തലേക്കെട്ടിൽ വിവിധ വർണ്ണങ്ങളിൽ ഉള്ള പളുങ്ക് മാല കൾചുറ്റി അലങ്കരിച്ചിരിയ്ക്കും.കയിൽ നീളം കൂടിയ ഒരു വടി.ആ വടിയിൽ നിറയെ ചെറിയ അറകളാണ്. അവയിൽ വിവിധ തരം മരുന്നുകളും. രണ്ടു മണികൾ ഒരു ചരടിൽ കെട്ടി കഴുത്തിൽ തൂക്കിയിരിക്കും. കഴുത്തിൽ വലിയ രുദ്രാക്ഷമാല. വർണ്ണപ്പകിട്ടുള്ള വസ്ത്രങ്ങൾ ഒരു പ്രത്യേ കരീതിയിൽ ആണ് ധരിക്കൂ ക. കാലിൽ മെതിയടി. പുറത്ത് ഒരു വലിയ ഭാണ്ഡം തൂക്കിയിരിക്കും. അതിലും പല ചെപ്പുകളിൽ വിവിധ തരം മരുന്നുകൾ.
പണ്ട് ഇല്ലത്തു വന്നാൽ ആഹാരം ഇവിടുന്നാണ് മുത്തശ്ശന്റെ നിർബ്ബന്ധമാണ്. പുറത്ത് ഇറയത്ത് ചമ്രം പടിഞ്ഞിരിയ്ക്കും. അകത്തുകയറില്ല. ആ വ ശ്യമുള്ളവർക്ക് ചികിത്സ നിശ്ചയിക്കും. മരുന്നു കൊടുക്കും.പല മാറാരോഗങ്ങളും അവർ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ടത്രേ. അന്നത്തെ ഒരു മൊബൈൽ ആശുപത്രി തന്നെയായിരുന്നു ആ ലാട ഗുരു. ഒരു പ്രാവശ്യം വന്നു പോയാൽ പിന്നീട് രണ്ടോ മൂന്നോ മാസം കഴിഞ്ഞേ വരൂ.
ഒരു വലിയ സിദ്ധന്റെ രൂപഭാവമുള്ള ആ അതികായൻ കുട്ടികളിൽ കൗതുകം ഉണർത്തിയിരുന്നു. ഒരു ചെറിയ ഭയവും."

No comments:
Post a Comment