തറവാട്ടിലെ ആദ്യ "ടോർച്ച് "[ നാലുകെട്ട് - 147]
എന്റെ കുട്ടിക്കാലത്ത് രാത്രിസഞ്ചാരത്തിന് വെളിച്ചത്തിന് ചൂട്ട് ആണുപയോഗിച്ചിരുന്നത്. ആ ഇടയാണ് അച്ഛന്റെ ഒരു സുഹൃത്ത് ഒരു ടോർച്ച് കൊണ്ടു കൊടുത്തത്.അതിൽ ബാറ്ററിയിട്ട് സ്വിച്ച് അമർത്തിയാൽ നല്ല പ്രകാശത്തോടെ ബൾബ് തെളിയും. അതിന്റെ ബീം ക്രമീകരിക്കാൻ അതിന്റെ മുകളററം തിരിച്ചാൽ മതിയാകും. കറണ്ടു പോലും വരാത്ത അന്നത്തെക്കാലത്ത് അതൊരത്ഭുതമായിരുന്നു.
" ജീപ്പ് " എന്ന കമ്പനിയുടെ ആയിരുന്നു ആ ടോർച്ച്. അതിന്റെ മുകളറ്റം കുറച്ചു വലുതാണ്. ലോഹം കൊണ്ടാണതുണ്ടാക്കിയിരുന്നത്. പിച്ചള പ്ലെയ്റ്റ് ചെയ്ത് വെള്ളി നിറം ആക്കിയിരുന്നു. ഇന്ന് ചില സ്ഥലങ്ങളിൽ കാലപ്പഴക്കം കൊണ്ട് പിച്ചള തെളിഞ്ഞിരിക്കുന്നു. അന്നും ബാറ്ററി " എവർ റഡി" ആയിരുന്നു എന്നാണ് ഓർമ്മ. അതിന്റെ സൗകര്യവും ഒതുക്കവും വളരെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. അതിൽ രണ്ടു ബാറ്ററി ആണ് ഇട്ടിരുന്നത്. അതിൽ കൂടുതൽ ബാറ്ററിയുള്ള വലിയ ടോർച്ചും ഉണ്ടായിരുന്നു. എങ്കിലും സർവ്വസാധാരണയായി ഈ ചെറിയ ടോർച്ചാണ് കണ്ടുവരാറ്.
കുട്ടിക്കാലത്ത് അതിന്റെ മൂടി തുറന്ന് ആ ബാറ്ററിയിലും ടോർച്ചിന്റെ വക്കിലും നാക്ക് വച്ച് സ്വിച്ചിട്ടാൽ ചെറിയ ഷോക്കടിക്കും. നാക്കു തരിക്കും. അതു പലപ്പഴും നമ്മൾ കുട്ടികൾ ചെയ്തതോർക്കുന്നു. അന്ന തൊക്കെ അത്ഭുതമാണ്. ഇന്ന് ഒരു വെളിച്ച വിപ്ലവം തന്നെ വന്നെങ്കിൽ .അന്ന് കുറേ അധികം കാലം ഈ ജീപ്പ് കമ്പനിയുടെ തന്നെയാണ് മാറ്റമില്ലാതെ തുടർന്നത്

No comments:
Post a Comment