Monday, July 6, 2026
ഒറ്റയ്ക്ക് [ കീശക്കഥകൾ. 207 ] " അച്ഛനവിടെ ഇങ്ങിനെ ഒറ്റക്ക് താമസിച്ചാൽ ശരിയാകില്ല. ആ ജോലി രാജിവച്ച് വീട്ടിലേയ്ക്ക് വരൂ.അവിടെ അമ്മയും ഒററ ക്കല്ലെ.കഴിഞ്ഞ ദിവസം അച്ഛനൊന്നു വീണു എന്നു കേട്ടു .അവിടെ ആരാ സ്വന്തം പോലെ നോക്കാൻ " ഇൻ്റർനാഷണൽ കോളാണ്. കാനഡയിൽ നിന്ന് മോനാണ്. അവർ രണ്ടു പേരും അവിടെയാണ്.കഴിഞ്ഞ നാപ്പത് വർഷമായി രോഗികളെ ചികിൽസിച്ച് അവരിലൊരാളായി ജീവിച്ചതാണ്. മകൻ പത്ത് ഏക്കറോളം റബർ തോട്ടം വാങ്ങിയിട്ടുണ്ട്. അതിൻ്റെ നടുക്ക് ഒരു നല്ല വീടും. ഞാനും ഭാര്യയുടെ അടുത്തേക്ക് മാറി അവിടെ തന്നെ കൂടണം.കുട്ടികളുടെയും വീട്ടുകാരിയുടേയും ആഗ്രഹമതാണ്. എൻ്റെ ജീവതഞ്ഞിൻ്റെ ഒരു ഭാഗമായ ചികിത്സാരംഗത്തു നിന്ന് വിട. അലോചിക്കാൻ കൂടി വയ്യ. ഇനി ഭാര്യയുടെ കൂടെ സുഖദുഃഖങ്ങൾ പങ്കിട്ട് ഇനിയുള്ള കാലം. ഇനി ഒറ റക്കാവില്ല.ഉറപ്പിച്ചു. ഞാൻ എൻ്റെ ജോലി യുടെ ഭാഗമായി ഓടിനടക്കുമ്പഴും അവളിവിടെ ഒറ്റയ്ക്കായിരുന്നു. അവിടുന്ന് വിട്ട് പോരാൻ അവൾക്ക് മടിയുമായിരുന്നു.അങ്ങിനെ ദിവസങ്ങൾകടന്നു പോയി. എല്ലാം മറന്ന് ഞങ്ങൾ സുഖദുഃഖങ്ങൾ പങ്കുവയ്ച്ച് മുമ്പോട്ടു പോയി. അപ്പഴാണ് ഒരു ദിവസം മോൻ്റെ ഫോൺ .അവൾക്ക്ഡലിവറി അടുത്തു .ഇവിടെ അമ്മയുടെ സാന്നിദ്ധ്യം അനിവാര്യമാണ്. അമ്മയെ ഞങ്ങൾ കാനഡക്ക് കൊണ്ടുപോവുകയാണ്. ടിക്കറ്റ് ബുക്കു ചെയ്തു.കൂടിയാൽ ആറു മാസം .ഞാൻ സ്തംഭിച്ചു പോയി." അപ്പഴും ഞാൻ ഒറ്റക്കാവില്ല."
Subscribe to:
Post Comments (Atom)

No comments:
Post a Comment