വൺ മില്യൻ ഗോളിൽ ഒന്ന് അച്ചുവിന്റെ ..... [അച്ചു ഡയറി-179]
മുത്തശ്ശാ അൺ ഡർ സെവന്റീൻ ലോകകപ്പ് ഫുട്‌ബോൾ ഇൻഡ്യയിലാണല്ലേ.? നമ്മുടെ കൊച്ചിയിലും ഉണ്ട് ഇല്ലേ? ഇൻഡ്യയും അമേരിക്കയും തമ്മിലാ ആദ്യ ദിവസത്തെ കളി. അച്ചു അമേരിക്കയിൽ ആണങ്കിലും ഇൻഡ്യയുടെകൂടെയാ. ഇൻഡ്യ ജയിക്കണം.
കേരളത്തിൽ ഇന്ന് വൈകിട്ട് മൂന്നു മണി മുതൽ മൂന്നു മണിക്കൂർ കൊണ്ട് പത്തുലക്ഷം ഗോളുകൾ അടിക്കണം.ആദ്യ ഗോൾ നമ്മുടെ മുഖ്യമന്ത്രിയാ അടിക്കുകയെന്നറിഞ്ഞു. കേരളം മുഴുവൻ ആ സമയത്ത് ഗോളുകൾ അടിക്കണം. സ്കൂളുകളും കോളേജുകളും എല്ലാവരും കൂടി. ഫുട്ബോളിന് ഇത്രയും പ്രാധാന്യമുള്ള ഇവിടെ, അമേരിക്കയിൽപ്പോലും ഇങ്ങിനെ ഒന്നു കണ്ടിട്ടില്ല. അച്ചൂ നിഷ്ടായി.
അച്ചൂന് അതിരാവിലെ എഴുനേൽക്കണം. ഫ്രണ്ട്സി നോടൊക്കെപ്പറഞ്ഞിട്ടുണ്ട്. അച്ഛനും കുടും. ഗോളിയില്ലാതെ വേണം ഗോളടിക്കാൻ എന്നു പറഞ്ഞിട്ട്കൂട്ടുകാർ അച്ചുവിനെ കളിയാക്കി. അതിന്റെ "സ്പിരിറ്റ് "അവർക്കു മനസ്സിലായില്ല. അച്ചു 7-ാം നമ്പർ ജഴ്സി അണിഞ്ഞാണ് കളിക്കുക. അച്ചൂന് ഏറ്റവും ഇഷ്ടപ്പെട്ട ക്രിസറ്റിയാനോ റൊണാൾ ഡോയുടെ ജഴ്സി നമ്പരാണത്.
നമ്മുടെ കൊച്ചിയിലും കളിക്കുന്നുണ്ട്. എന്തായാലും മുത്തശ്ശൻ കളി കാണണം. അച്ചു അവിടെ ആയിരുന്നെങ്കിൽ കാണാമായിരുന്നു. ഈ " വൺ മില്യൻ ഗോൾ "എന്തായാലും ഗിന്നസ് ബുക്കിൽ വരണം. അവരെ അറിയിച്ചാൽ മതി. അവർ വരും.
നമ്മുടെ കൊച്ചിയിലും കളിക്കുന്നുണ്ട്. എന്തായാലും മുത്തശ്ശൻ കളി കാണണം. അച്ചു അവിടെ ആയിരുന്നെങ്കിൽ കാണാമായിരുന്നു. ഈ " വൺ മില്യൻ ഗോൾ "എന്തായാലും ഗിന്നസ് ബുക്കിൽ വരണം. അവരെ അറിയിച്ചാൽ മതി. അവർ വരും.
എ ഗ്രയ്ററ് സല്യൂട്ട് ടു അവർ ഗവന്മേറ്റ് ഫോർ ദി സ് കളർഫുൾ പ്രോ ഗ്രാം
No comments:
Post a Comment