Sunday, September 17, 2017

എന്റെ, ശ്രീധരൻ ചേട്ടനും ലീലേടത്തിയും - [ നാലു കെട്ട് - 142]

     എന്റെ തറവാടിന്റെ പരമ്പര തുടരുമ്പോൾ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ഗുരു കാരണവന്മാരെ ഓർക്കാതെ മുമ്പോട്ടു പോകാൻ വയ്യ. എന്റെ തറവാട്ടിൽ ഇന്നുള്ളതിൽ ഏറ്റവും പ്രായക്കൂടുതൽ ശ്രീധരൻ ചേട്ടനാണ്. ഇന്ന് ഏടത്തിയുടെ പുറന്നാൾ ആഘോഷത്തിനു പോയിരുന്നു. ക്ഷമിക്കണം.ആഘോഷമല്ല! വല്ലാത്ത ഹൃദയസ്പ്രിക്കായ ഒരു ഒത്തുചേരൽ. അങ്ങിനെ തന്നെ പറയാം. ഒരൗപചാരികതയുമില്ലാതെ , പ്രതികൂല കാലാവസ്ഥയെപ്പോലും വകയ്ക്കാതെ എല്ലാവരും ഒത്തുകൂടി.

         ഏട്ടൻ എല്ലാ അർത്ഥത്തിലും എനിക്ക് ഒരു മാർഗ്ഗദർശി ആയിരുന്നു. വ്യ ക്തി ജീവിതത്തിലും. എന്റെ പൊതു പ്രവർത്തനത്തിലും. ഏതു വഴിക്കും ലക്ഷ്യത്തിൽ ഭംഗിയായി എത്തിക്കുക എന്നതായിരുന്നു എന്റെ രീതി. എന്നാൽ മാർഗ്ഗം ശുദ്ധമാകണം എന്നു നിർബ്ബന്ധമുള്ളതായിരുന്നു ഏട്ടന്റെ ചിന്ത. ആ സാമിപ്യം, ആ നിലപാടുകൾ എന്റെ ചിന്തകളെത്തന്നെ മാറ്റി മറിച്ചു എന്നു തോന്നിയിട്ടുണ്ട്. നെർ. രേഖയിൽ ചിന്തിക്കുക പ്രവർത്തിക്കുക.ലക്ഷ്യത്തേക്കാൾ പ്രാധാന്യം മാർഗ്ഗത്തിനായിരുന്നു ഏട്ടൻ ശ്രദ്ധിച്ചിരുന്നതെന്നു തോന്നിയിട്ടുണ്ട്. പലപ്പഴും ആശയസംഘർഷം ഉണ്ടായിട്ടുണ്ട്. അവസാനം ജയിക്കുന്നത് ഞാനായിരുന്നില്ല. അത്രമാത്രം അനുകരണീയമായ ഒരു സത്യസന്ധത ആ പ്രവർത്തനത്തിൽ ഉടനീളം ഉണ്ടായിരുന്നു.
       വെറും സാമിപ്യം കൊണ്ട് ഒരു വല്ലാത്ത പോസിറ്റീവ് എനർജി നമുക്കു സമ്മാനിക്കുന്നു അവർ രണ്ടു പേരും. തലയിൽ കൈവച്ച് അനുഗ്രഹിക്കുമ്പഴും, കൈ പിടിച്ച്‌ ആ വിറയാർന്ന ശബ്ദത്തിൽ സ്റ്റേഹം പ്രകടിപ്പിക്കുമ്പഴും അതിന്റെ ഊർജം ഒരു വലിയ അളവിൽ നമുക്കനുഭവപ്പെടുന്നു.

      ആ പാദങ്ങളിൽ സഷ്ടാ ഗം നമസ്കരിക്കുന്നു.... നന്ദിയോടെ..സ്നേഹത്തോടെ.... ഒരിക്കൽക്കൂടി....

No comments:

Post a Comment