ടീച്ചറുടെ കറൻസി ആൽബം -[അച്ചു ഡയറി -165 ]
അച്ചൂന്റെ ടീച്ചർക്ക് കറൻസി കളക്ഷൻ ഉണ്ട് . ലോകത്തുള്ള എല്ലാ രാജ്യത്തിൻ്റെയും കറൻസി ഒരു വലിയ ആൽബത്തിൽ സൂക്ഷിച്ചിരിക്കുന്നു . ഒരു ദിവസം ക്ലാസ്സിൽ കൊണ്ടുവന്ന് കാണിച്ചു . ഇന്ത്യൻ കറൻസി ഉണ്ടോ എന്നുചോദിച്ചതാ കൊഴപ്പായേ . നോക്കിക്കണ്ടുപിടിക്കൂ .ഇത്രയും വലിയ ആൽബത്തിൽ നിന്ന് എങ്ങിനെ കണ്ടുപിടിക്കാൻ . ഒരു സ്പെസിഫിക് ഓർഡറിലാണ് ആൽബം സെറ്റ് ചെയ്തിരിക്കുന്നത് .ശ്രമിച്ചുനോക്കൂ .പെട്ടെന്നാണ് ആൽഫബെറ്റിക് ഓർഡറിലാകും എന്ന് അച്ചൂന് തോന്നിയത് . അച്ചു അതിൽ ഇന്ത്യൻ കറൻസി കണ്ടുപിടിച്ചൂ .
പക്ഷേ അച്ചൂന് സങ്കടായി . നമ്മുടെ ഗാന്ധിജിയുടെ പടമുള്ള നോട്ട് ആയിരുന്നില്ല അതിലുണ്ടായിരുന്നത് . ആച്ചൂന്റെ കയ്യിൽ ഒരെണ്ണമുണ്ട് .അച്ചു സൂക്ഷിച്ചു വച്ചിരുന്നതാ .അഞ്ഞൂറിൻറെ നോട്ടാ .അത് ടീച്ചർക്ക് കൊടുക്കണം . പിറ്റേ ദിവസം അമ്മയോട് പറഞ്ഞു .അമ്മ സമ്മതിച്ചു . നമ്മുടെ ഗാന്ധിജിയുടെ പടമുള്ള നോട്ട് കൂടി ഇതിൽ വച്ചോളൂ .അച്ചു സൂക്ഷിച്ചുവച്ചിരുന്നതാ . ടീച്ചർ അത്ഭുതത്തോടെ അച്ചുവിനെ സൂക്ഷിച്ചു നോക്കി .അച്ചുവിനൊന്നും മനസിലായില്ല ." ഗ്രേറ്റ്!. താങ്ക്യൂ മൈ ഡിയർ ബോയ് " .ടീച്ചർ ഓടിവന്ന് അച്ചൂനെ കെട്ടിപ്പിടിച്ചു .എന്നേ ടീച്ചറുടെ അടുത്ത് നിർത്തി .കയ്യടിച്ചഭിനന്ദിച്ചു .എല്ലാവരും കയ്യടിച്ചു .അച്ചു വീട്ടിൽ വന്നപ്പോൾ ടീച്ചറുടെ മെയിൽ അച്ഛന് വന്നിരുന്നു .അച്ചൂനെ അപ്രീഷിയേറ്റ് ചെയ്തായിരുന്നു മെയിൽ
No comments:
Post a Comment