Saturday, June 24, 2017

വൺ വേൾഡ്  ട്രേഡ് സെന്ററിന് മുകളിലാ അച്ചു -[അച്ചു ഡയറി -167 ]

           മുത്തശ്ശാ അച്ചൂന് കുറേദിവസമായി അച്ഛനെ വല്ലാതെ മിസ് ആകുന്നു .അച്ഛൻറെ തിരക്കും അച്ചൂന്റെ പരീക്ഷയും ഒക്കെ ആയി . അതുകൊണ്ടാ ഞങ്ങൾ ടൂർ പ്ലാൻ ചെയ്തത് . ന്യൂയോർക്കിലേക്ക് . "വൺ വേൾഡ് ട്രേഡ് സെന്റർ "കാണണം ." ഫ്രീഡം ടവർ "എന്നും അതിന് പറയും .വേൾഡ് ട്രേഡ് സെന്റർ തകർത്തുകളഞ്ഞില്ലേ ദുഷ്ട്ടൻമ്മാര്.  എത്രപേരാ മരിച്ചത് .അതിൽ മലയാളികളും ഉണ്ട് .എല്ലാവരുടെയും പേര് അവിടെ എഴുതിവെച്ചിട്ടുണ്ട് . അച്ചൂന് സങ്കടായി .എന്തിനാ മുത്തശ്ശാ ഇങ്ങിനെ ആൾക്കാരെ കൊല്ലുന്നത് .
       പഴയ വേൾഡ്സെ ട്രേഡ് ന്ററിൻറെ അടുത്താ  "വൺ വേൾഡ് ട്രേഡ്  സെന്റർ ". 104 നിലയാണ് . 1776 -അടി പൊക്കം .നൂറാമത്തെ നിലയിൽ ആണ് ഒബ്‌സർവേറ്ററി . അതിൽ കയറുമ്പോൾ മുമ്പിൽ ഒരുവലിയ സ്‌ക്രീനാണ് .അതിൽ എല്ലാം വിവരിച്ചുതരും . പെട്ടന്ന് സ്‌ക്രീൻ ഓഫാകും .ഇത്രയും മുകളിൽ ഓപ്പൺ എയറിൽ നിൽക്കുന്നപോലെ .അച്ചു പേടിച്ചു പോയി . പിന്നെയാണ് മനസിലായത് അതിനു ചുറ്റും ഗ്ളാസ് ആണന്ന് . ചിലിടത്തു ഫ്ളോറിലും ഗ്ളാസ് . ഗ്ളാസ് അവിടെയുണ്ട് എന്നു തോന്നില്ല . വക്കത്തുചെന്നാൽ പേടിച്ചു പോകും . ഈ ടവർ ഉയരം കൊണ്ട് ലോകത്തെ ആറാമത്തെയാണ് . ദൂബായിലെ" ബുർജ് ഖലീഫാ "ഉണ്ടാക്കിയ ആളാണ് ഇതും ഉണ്ടാക്കിയിരിക്കുന്നത് . 
      അവിടെ വലിയ ഒരു ലാപ് ടോപ്പ് ഉണ്ട് . അത് തിരിക്കാവുന്നതാണ് . അത് തിരിച്ചുവക്കുന്ന സ്ഥലത്തെ വിവരങ്ങൾ അതിൽ കാണാം .എല്ലാം പറഞ്ഞുതരും . 
        മുത്തശ്ശാ അച്ചൂന് ക്രിയേഷൻ ആണിഷ്ടം .....ഡിസ്‌ട്രക്ഷൻ ഇഷ്ടല്ല .....
        

No comments:

Post a Comment