Tuesday, June 13, 2017

    ലണ്ടൻ ഒളിമ്പിക് -2012   -[ഇംഗ്ലണ്ടിന്റെ ഇടവഴിയിലൂടെ -6 ]

    2012 -ൽ ആയിരുന്നു ആ ലണ്ടൻ യാത്ര . ലണ്ടൻ ഒളിമ്പിക് കാണുക എന്ന ഒരസാധ്യ സ്വപ്നവും കൂടെയുണ്ടായിരുന്നു . ഉൽഘാടന ദിവസം തന്നെ ലണ്ടനിൽ കാലുകുത്തി . അടുത്തദിവസമാണ് ഇന്ത്യയുടെ ബാറ്റ്ബിണ്ടൻ മത്സരങ്ങൾ .അതിന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടന്ന് അനൂപ് വിളിച്ചു പറഞ്ഞിരുന്നു .എൻറെ മരുമകൻ അനൂപ് ഒരു നല്ല ഷട്ടിൽ പ്ലേയർ ആണ് .അവൻറെ താൽപ്പര്യം കൂടെ ആയപ്പോൾ ഒളിമ്പിക്സ് കാണാൻ കളമൊരുങ്ങി .          
     "      ദി   എസ് .എസ് ഇ ആരീനാ  വെബ്ലി "  .അവിടെയാണ് കളിനടക്കുന്നത്   . അരീനാ സ്റ്റേഡിയം കണ്ടപ്പഴേ ഹൃദയമിടിപ്പ് കൂടി . ഇന്ത്യയുടെ ,കാശ്യപ് ,ജ്വാലാഘട്ട തുടങ്ങിയ പ്രഗത്ഭരുടെ കളിയുണ്ട് .കൂടെ ചൈനാക്കാരും ജപ്പാൻകാരും .ആ ഒളിമ്പിക് സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ ഇരിക്കുമ്പോൾ ലോകം കീഴടക്കിയ ഒരു പ്രതീതി .ഒരു പുരുഷായുസ്സിൽ സാധിക്കുമെന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസരം . ആദ്യ റൌണ്ട് മത്സരങ്ങൾ ആണ് .എങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല .താൻ തനിക്കുവേണ്ടി മാത്രമല്ല തൻറെ മാതൃ രാജ്യത്തിനുകൂടി വേണ്ടിയാണ് .ആ ചിന്ത അവരുടെ വീര്യം കൂട്ടി . ഓരോ പോയിന്റ് എടുക്കുമ്പഴും അതാത് രാജ്യത്തെ കാണികൾ അവരുടെ ദേശീയ പതാക ഉയർത്തി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു . 

      തിരിച്ചിറങ്ങി വന്നപ്പോഴാണ് നമ്മുടെ രാജ്യത്തിൻറെ ബാറ്റ്ബിണ്ടൻ കൊച്ചു് സാക്ഷാൽ ഗോപിചന്ദ് മുമ്പിൽ !. ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഗോപീചന്ദിനെ പരിചയപ്പെട്ടു .കൂടെ നിന്നൊരു ഫോട്ടോയും എടുത്തു . ഇത്രയും വലിയ ഒരു കളിക്കാരൻ ഈ തിരക്കിനിടയിലും നമുക്ക് സ്വൽപ്പം സമയം അനുവദിച്ചു .ആ ലാളിത്യത്തിനും ആ നല്ലമനസ്സിനും ആയിരം വട്ടം നന്ദിപറഞ്ഞാണ് അവിടുന്ന് പോന്നത്   

No comments:

Post a Comment