ഷെഫീൽഡിലെ "സ്പീഡ് വെൽ കവേണ് " -[ഇംഗ്ലണ്ടിന്റെ ഇടവഴിയിലൂടെ -7 ]
പ്രകൃതിരമണീയമായ ഷെഫീൽഡ് .ഇഗ്ലണ്ടിലെ വാഗവൻ .യാത്ര അങ്ങോട്ടാക്കാൻ മോഹമുദിച്ചത് അങ്ങിനെയാണ് .ഭൂമീദേവിയുടെ ഉള്ളറകളിലേക്കുള്ള യാത്ര മനസിന് ഹരം പകർന്നിരുന്നു .അവിടെയും അതിന് ഒരു സാധ്യത ഉണ്ട് "സ്പീഡ് വെൽ കവേണ് ".അവിടെ ടിക്കറ്റ് എടുക്കണം .ഒരുസമയത്ത് ഇരുപതുപേർ .ഭൂമിക്കടിയിലുള്ള ഒരു ഇടുങ്ങിയ അറയിലേക് നമ്മളെ കൊണ്ടുപോകുന്നു .അവിടെ പലവലിപ്പത്തിലുള്ള ഹെൽമെറ്റ് വച്ചിട്ടുണ്ട് .നമുക്ക് പാകത്തിനുള്ളത് തിരഞ്ഞെടുക്കാം . അതിന് മുമ്പിലായി ഒരു ഇരുണ്ട ഗുഹാകവാടം .അവിടുന്ന് കുത്തനെ ഉള്ള പടികൾ ഇറങ്ങണം . ഇടുങ്ങിയ വഴിയാണ് . തല പലപ്പഴും മുകളിൽ ഇടിച്ചു . കുറേ അധികം പടികൾ ഇറങ്ങിച്ചെന്നാൽ അവിടെ വെള്ളമാണ് .അവിടെ ഒരു ബോട്ട് കിടപ്പുണ്ട് .ഒരു വള്ളം എന്നുപറയുന്നതാവും ശരി . ആബോട്ടിൽ കയറിയിരിക്കാം .മുമ്പിൽ അരണ്ട വെളിച്ചത്തിൽ ഒരു ഇടുങ്ങിയ ഗുഹ കാണാം . ബോട്ട് സ്റ്റാർട്ട് ചെയ്തു .അതൊരു വലിയ ശബ്ദത്തോടെ മുമ്പോട്ട് കുതിച്ചു .അതിന്റെ സാരഥി തന്നെയാണ് ഗൈഡും .അയാൾ വാതോരാതെ വിവരിച്ചുതരുന്നു ചെറിയ ശബ്ദം പോലും അവിടെ പ്രകമ്പനങ്ങൾ ഉണ്ടാക്കി .പാലപ്പഴും തല മുകളിൽ ഇടിച്ചു . ഭൂമിക്കടിയിലെ ആ ഇടുങ്ങിയ ഗുഹയിലൂടെ ഉള്ള ആ യാത്ര ഉൾക്കിടിലം ഉണ്ടാക്കി . എന്നാൽ അതിലെ ശുദ്ധവായുവും മർദ്ദവും ക്രമീകരിച്ചിരുന്നു .വെള്ളത്തിൻറെ അളവും കൂടാതെ ,കുറയാതെ ശ്രദ്ധിച്ചിരുന്നു .
അവിടെ ഗുഹ രണ്ടായി പിരിയുന്നു . ഒന്ന് കുറേക്കൂടി ഇടുങ്ങിയതാണ് . നമ്മുടെ ബോട്ട് അങ്ങോട്ട് കയറ്റിനിർത്തി . എതിർ വശത്തുനിന്ന് വേറൊരുബോട്ടിന്റെ ഹോൺ .അതൊരു രാക്ഷസൻറെ അലർച്ചപോലെ തോന്നി .ആ ബോട്ട് മടങ്ങുന്നതാണ് അതിന് വഴികൊടുക്കാനാണ് നമ്മുടെ ബോട്ട് മാറ്റിയിട്ടത് . ആ ബോട്ട് കടന്നുപോയപ്പോൾ യാത്ര തുടർന്നു . ഏതാണ്ട് അരമണിക്കൂർ യാത്ര .അതൊരു പഴയ ഖനി ആയിരുന്നു .ടൂറിസത്തിനായി അതിങ്ങനെ രൂപപ്പെടുത്തിയതാണ് .തിരിച്ചുവന്ന് ഭൂതലത്തിൽ എത്തിയപ്പോഴാണ് സമാധാനമായത് .
|
Monday, June 19, 2017
Subscribe to:
Post Comments (Atom)
No comments:
Post a Comment