Tuesday, June 6, 2017

     അച്ചു കർപ്പന്റ റാ      --[അച്ചു ഡയറി -164 ]

       അച്ചു ഇപ്പം ഒരു കിഡ്സ് വർക്ഷോപ്പിൽ ജോയിൻ ചെയ്‌തു .മാസത്തിൽ രണ്ടു ദിവസം പോണം .അച്ചൂനിഷ്ട്ടായി .അമേരിക്കയിൽ എന്ത് "ഫർനീച്ചർ " ഓർഡർ ചെയ്താലും അതിൻറെ ഒരു പാർസൽ പീസ് പീസ് ആയി അയച്ചുതരും .കൂടെ ആണിയും നട്ടും ,ബോൾട്ടും ഒക്കെയുണ്ടാകും .അതിൻറെ ഡയഗ്രവും അത്യാവശ്യം പണി ആയുധങ്ങളും .പിന്നെ എല്ലാം നമ്മൾ തന്നെ ചെയ്യണം . നമുക്ക് ചെയ്യാവുന്ന പണിയാണെങ്കിലും നാട്ടിലാണെങ്കിൽ ഒരു കർപ്പന്ററെ കാത്ത് എത്രദിവസം വേണമെങ്കിലും കാത്തിരിക്കും .ഇവിടെ ആ പരിപാടിയില്ല .അവനവന് ചെയ്യാവുന്ന പണി വേറൊരാളെക്കൊണ്ട് ചെയ്യിക്കുന്നത് മോശമാണ് .അതാ അച്ചു വർക്ക് ഷോപ്പിൽ ജോയിൻ ചെയ്തത് .

    ആദ്യദിവസം ക്ലാസ്സ് കഴിഞ് ഹോം വർക്കും കിട്ടി .ഒരു കിറ്റ് തന്നുവിടും . അതിലേ കഷ്ണങ്ങൾ ഡയഗ്രം നോക്കി കൃത്യമായി യോജിപ്പിച്ചു ആണിവയ്ക്കണം .ആണി അടിച്ചപ്പോൾ ചുറ്റിക വിരലിൽ കൊണ്ടു .വേദനയെടുത്തു .അച്ചു. പൂർത്തിയായാൽ അതിൻറെ ഫോട്ടോ എടുത്ത് അയച്ചുകൊടുക്കണം . അത് നമുക്കെടുക്കാം . അച്ചു മുറി അടച്ചിരുന്നാ ചെയ്തത് . അല്ലങ്കിൽ പാച്ചു ശല്യപ്പെടുത്തും . അവൻ ഭയങ്കരനാ എല്ലാം നശിപ്പിക്കും .ഇതത്രഎളുപ്പമല്ല .എങ്കിലും സമയമെടുത്ത് അച്ചു പൂർത്തിയാക്കി .ഒരു മേശയും ,നാലുകസേരയും .ചെറുതാ മുത്തശ്ശാ ഇരിക്കാനൊന്നും പറ്റില്ല .ഷോ കയ്‌സിൽ വക്കാം .ലിവിങ് റൂമിൽ കൊണ്ടുവന്ന് എല്ലാവരെയും കാണിച്ചു .അച്ഛനും അമ്മയ്ക്കും സന്തോഷായി .പാച്ചൂനെ അടിപ്പിച്ചില്ല .അവനെല്ലാം നശിപ്പിക്കും .അവൻ പതുക്കെ പോയി അവൻറെ ബോൾ എടുത്ത് വച്ച് ഒറ്റ അടി .അച്ചൂൻറെ മേശേം കസേരയും ചിതറിപ്പോയി .അവനിട്ട്‌ ഒന്ന് കൊടുക്കാൻ ഓടിച്ചെന്നതാ .പക്ഷേ അവൻ നിന്ന് ചിരിക്കുന്നു .അച്ചൂന് അവനെ ഒന്നും ചെയ്യാൻ മനസ്സുവന്നില്ല .അവൻ കൊച്ചു കുട്ടിയല്ലേ ?

No comments:

Post a Comment