Sunday, March 5, 2017

   ഓലപ്പന്ത് - [ നാലുകെട്ട് - 114]

     ആരൂഢ ഉത്തരത്തിന്റ മുകളിൽ നിന്നാണ് ആ പഴയ ഓലപ്പന്ത് കിട്ടിയത്. ഈ നാലു കെട്ടിന്റെ ഒരോ മൂലയും അരിച്ചു പറുക്കിയാൽ ഇതുപോലത്ത ഓർമ്മച്ചെപ്പുകൾ അനവധികാണാം. 
    പണ്ട് തലപ്പന്ത് കളിക്കാണ് ഓലപ്പന്ത്. നാലു തെങ്ങോല കൊണ്ട് മെടഞ്ഞുണ്ടാക്കുന്ന ആ പന്ത് ഓർമ്മകളുടെ ഒരു മണിച്ചപ്പ് താന്നെ. ഇന്നത്തെ ക്രിക്കറ്റുകളിയുമായി എവിടേയോ സാമ്യമുള്ള തലപ്പന്തുകളിയിലെ ആവേശം ഇന്നും ഓർക്കുന്നു.  ഒരു കമ്പ്[കൊള്ളി] നാട്ടി അതിന്നു മുമ്പിൽ നിന്ന് പല തരത്തിൽ, ക്രമത്തിൽ പന്ത് അടിച്ച കറ്റുന്നു. എതിർ ടീം അത് പിടിക്കുകയോ, എടുത്തെറിഞ്ഞ് കൊള്ളിയിൽ ക്കൊള്ളിക്കുകയോ ചെയ്താൽ ഔട്ട്.. പിന്നെ അടുത്ത ആൾ. അന്നു സ്കൂൾ വിട്ടു വന്നാൽ കളിയാണ്. ഇന്നത്തെപ്പോലെ ഹോംവർക്കൊമററു സമ്മർദ്ദങ്ങളോ ഇല്ല.
   പന്ത് ഉണങ്ങി കനം കുറഞ്ഞിരിക്കുന്നു. അതിന്റെ ആകൃതിക്ക് മാറ്റമില്ല. അതിലെന്തോ കിലുങ്ങുന്നുണ്ടല്ലോ?പന്തു മെടയുമ്പോൾ പലതും അതിൽ വയ്ക്കാറുണ്ട്. പ്രേമലേഖനം വരെ എത്തിച്ചു കൊടുക്കുന്നത് ഈ പന്തിലൂടെയാണ്. മടിച്ചാണങ്കിലും സാവധാനം അഴിച്ചു നോക്കി. ഓല പഴക്കം കൊണ്ട് പൊടിഞ്ഞു പോകുന്നു. അതിൽ എന്തൊ തിളങ്ങുന്നുണ്ട്. ഒരു ഗോലി യാണത്. മുറ്റത്ത് തുല്യ അകലത്തിൽ മൂന്ന് കുഴികൾ കുത്തി ഗോലി കളിക്കാറുള്ളത് ഇന്നും ഓർക്കുന്നു. തോറ്റാൽ മടക്കി വച്ച കയ്യിൽ ഗോലി കൊണ്ട് നല്ല ഷോട്ട് കിട്ടും.വേദന കൊണ്ട് പുളയും. ചിലപ്പോൾ ചോര പൊടിയും. 
   ഇന്ന് കുട്ടികൾക്ക് കണ്ണിനും കാതിനും വേണ്ടിയാണ് കളി.ടി വി യുടെ മുമ്പിൽ എത്ര വേണമെങ്കിലും ഇരിക്കും. അന്നത് ശരീരത്തിനും ഹൃദയോ ല്ലാസത്തിനും വേണ്ടിയായിരുന്നു. ഉണ്ണി ഓർ ത്തൂ

No comments:

Post a Comment