Tuesday, March 28, 2017

 രാശിപ്പണം - [ നാലു കെട്ട്-1 19]

  ഓർമ്മ വച്ച കാലം മുതൽ തറവാട്ടിൽ ഒരു നിധിപോലെ സൂക്ഷിച്ചിരുന്നതാണ് ആരാശിപ്പണം. അതു കുടുംബത്തിൽ സൂക്ഷിക്കുന്നത് നല്ല രാശി ആണ് എന്നു പറയാറുണ്ട്. ഭാഗ്യദായകം. ആകെ ആറെണ്ണം ആണ് ഇന്നുള്ളത്. ദിവ്യമായ, അമൂല്യമായ ഒരു രത്നത്തിന്റെ സംരക്ഷണം അതിനും നൽകിയിരുന്നു.
    ഇതു പ്രചാരത്തിലുള്ള കാലം എന്നെന്നറിയില്ല. സാമൂതിരിയുടെ കാലത്തിനും മുമ്പാണന്നാണ് വിദദ്ധമതം. പക്ഷേ അന്നും അതു് അപൂർവമായിരുന്നു. സ്വർണ്ണം കൊണ്ടായിരുന്നെങ്കിലും അത്ര മനോഹരമായിരുന്നില്ല രാശി. വളരെ ചെറുതും ആയിരുന്നു. അത് രത്നത്തിൽ പകരം മോതിരത്തിൽ ധരിച്ചിരുന്നു ചിലർ. അതിന് എന്തോ ദിവ്യശക്തിയുണ്ട് എന്ന വിശ്വാസമാണതിനാധാരം. 
രണ്ടു വാലിന്റെ ആകൃതി അതിന് ഒരു വശത്ത് ആലേപനം ചെയ്യിരുന്നു. അതു കൊണ്ടാവാം രാശിപ്പണത്തിന് "ഇരട്ടവാലൻ പണം " എന്നും പറയാറുണ്ടന്ന് കാണിപ്പയൂർ എഴുതിയതു് വായിച്ചതോർക്കുന്നു. 
   അഷടമംഗല പ്രശ്നത്തിന് രാശി വായ്ക്കാൻ ഈ പണം അത്യാവശ്യമാണ്. അതിനു വേണ്ടി ഇന്നും അത് പലരും കൊണ്ടുപോകാറുണ്ട്. അതു കൃത്യമായി തിരിച്ചേൽപ്പിക്കാറും ഉണ്ട്.സ്വർണ്ണത്തിൽ തീർത്ത ആ ചെറിയനാണയങ്ങൾ ഇന്നും തറവാടിന്റെ ഒരു ഭാഗ്യം പോലെ സൂക്ഷിച്ചിട്ടുണ്ട്.

No comments:

Post a Comment