അച്ചാറിടുന്ന മുളംകുറ്റി. [നാലുകെട്ട് - 118]
ഒരടി നീളമുള്ള ഒരു മുളം കുറ്റിയാണത്. നിലവറ ത്തറയിൽ അതിന്റെ ഒരറ്റ മേ കണ്ടുള്ളു. പകുതി മണ്ണിൽ പൊതിഞ്ഞതാണ്. മറ്റെ അറ്റം ഒരു മരക്കഷ്ണം കൊണ്ട് അടച്ചിരിക്കുന്നു. അടപ്പു തുറന്നു. അകം ശൂന്യം.
അതു് ആദിവാസികളുടെ അച്ചാറിടുന്ന പാത്രമാണ്. അച്ഛൻ പറഞ്ഞിരുന്നു. പണ്ട് തിരുനെല്ലിയിൽപ്പോയപ്പോൾ അവരുടെ രീതികൾ അച്ഛൻ മനസിലാക്കിയിരുന്നു. നല്ല പച്ചമുള വെട്ടി എടുക്കും. രണ്ടു മുട്ടുകൾ തമ്മിൽ ഒരടി നീളം ഉണ്ടാകും. അകം പൊള്ള. അതിൽ നല്ല പാകമായ ചെറുനാരങ്ങ അരിഞ്ഞ് കുത്തിനിറക്കുന്നു. പിന്നെ കുറെ കല്ലുപ്പ്. അതിനു മുകളിൽ നല്ല കാന്താരി മുളക് ചതച്ചത് ഇങ്ങിനെ ഇടവിട്ട് ഇട്ട് ഇടിച്ചു നിറക്കുന്നു. മരം കൊണ്ട് നല്ല ഒരു കോർക്ക് ഉണ്ടാക്കി മുകൾഭാഗം ടൈറ്ററായി അടക്കുന്നു.വായൂ പോലും കടക്കാതെ നല്ല മെഴുകു കൊണ്ട് ഉറപ്പിക്കുന്നു. മണ്ണ് നന്നായി കുഴച്ച് ആ മുളം കുറ്റി പൊതിയുന്നു. മണ്ണിനടിയിൽ കുഴിച്ചിടുന്നു. ഒരു പ്രാവശ്യമേ ഒരു കുറ്റി ഉപയോഗിക്കൂ.
കുറച്ചു കാലം കഴിഞ്ഞ് എടുക്കുമ്പോ8 ആച്ചാറിന്റെ കൂടെ ആ മുളയുടെ സത്തും അലിഞ്ഞു ചേർന്നിരിക്കും. പുട്ട് പോലെ നാരങ്ങാ അച്ചാർ റഡി. അത് സിദ്ധൗഷധമാണത്രേ. നല്ല സ്വാദും. അച്ഛൻ പകർന്നു തന്ന അറിവാണ്. ഇന്ന് പ്ലാസ്റ്റിക്ക് പാത്രത്തിൽ അച്ചാർ സൂക്ഷിക്കുന്ന കാലമാണ്. പാത്രം തന്നെ ഒരച്ചാറിന്റെ കൂട്ട് ആക്കുന്ന ആ വിദ്യ ഉണ്ണിക്ക് ഹൃദ്യമായിത്തോന്നി...

No comments:
Post a Comment