Wednesday, March 10, 2021
പെണ്ണരശ്ശ് [കീശക്കഥകൾ -1 10]ആ മുറിയിൽ വനിതാ പൊലീസ് കാർ എല്ലാം ഒത്തുകൂടിയിട്ടുണ്ട്., എസ് ഐ ചിത്ര അങ്ങോട്ട് വന്നതും എല്ലാവരും സല്യൂട്ടടിയുന്നു." ഇന്ന് വനിതാ ദിനമാണ്. ഇന്ന് മുഴുവൻ ഈ പോലീസ് സ്‌റ്റേഷൻ്റെ പരമാധികാരം നമുക്കാണ്.ഈ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീജനങ്ങൾ അനുഭവിക്കുന്ന സകല പ്രശ്നങ്ങക്കും ഇന്ന് പരിഹാരം കാണാൻ പോവുകയാണ്. ഒറ്റ ദിവസം കൊണ്ട്.ഗാർഹിക പീഡനം, മയക്കുമരുന്ന്, കള്ളവാറ്റ്, പൂപ്പാലശല്യം, മദ്യപിച്ച് വീട്ടിൽ വന്നു ശല്യപ്പെടുത്തൽ അങ്ങിനെ എല്ലാം."എല്ലാവരും ആവേശത്തിലായി.രണ്ടു ദിവസമായി ചിത്ര നല്ല ഹോം വർക്ക് ചെയ്തിരുന്നു. യാതൊരു ദാക്ഷി ന്യവും വിചാരിക്കണ്ട. ഒരു സ്വാധീനത്തിനും വഴിപ്പെടണ്ട. സകലതും കേസ് ചാർജു ചെയ്യണം. ഉച്ച ആയപ്പഴേക്കും ജയിൽ നിറഞ്ഞു. എല്ലാം FIR എഴുതി കേസ് രജിസ്റ്റർ ചെയ്തു. രാഷ്ട്രീയക്കാരുടെ മുതൽമ ററു സഹപ്രവർത്തകരുടെ വരെ ഉള്ള ആവശ്യങ്ങൾ നിരസിക്കപ്പെട്ടു. തെറ്റു ചെയ്തു എന്നുറപ്പുള്ളവരെ നിഷ്ക്കരുണം ജയിലിലാക്കി."ഇനിമരുത്തൻ മലയിലെ കുപ്രസിദ്ധമാ ററു കേന്ദ്രം മാത്രം. അവിടെ കേളപ്പയാണ്. അയാളെ പിടികൂടാൻ പാടാണ്. നല്ല സ്വാധീനമാണ്. പോരാത്തതിന് എന്തിനും പോന്ന ഒരാർമി അവന് കൂടെയുണ്ട്. ""കേളപ്പ! അവൻ്റെ ചാരായം വിൽപ്പന ഏജൻ്റുമാർ സ്ത്രീകളും ഉണ്ട്. ഗതികേടിൻ്റെ പുറത്ത് കൂടെ നിൽക്കുന്നവർ!പുതിയ ഏജൻ്റുമാരെ കൂട്ടിക്കൊണ്ടു ചെല്ലണമെന്ന് പറഞ്ഞിരിക്കുകയാണ്. നമ്മൾ ഏജൻ്റ്മാരായി അവിടെ പോകുന്നു. ഒന്നും പേടിയ്ക്കണ്ട എല്ലാം രഹസ്യമായി പ്ലാൻ ചെയ്തിട്ടുണ്ട്. "ചിത്രയും കൂട്ടരും വേഷം മാറി അവിടെ എത്തിയപ്പോൾ നാലു മണി. കേളപ്പഞങ്ങളെ കൂട്ടിക്കൊണ്ടുചെന്ന സ്ത്രീയോട് എന്തൊക്കെയോ സംസാരിച്ചു. അവസാനം തൃപ്തി വന്ന പോലെ അവരുടെ മുമ്പിൽ എത്തി. താടിയും മുടിയും നീട്ടിയ ഒരു കുറിയ മനുഷ്യൻ.തിളങ്ങുന്ന കണ്ണുകൾ. ഈ ജോലിയുടെ നിബന്ധനകൾ വിസ്തരിച്ച് അയാൾ പറഞ്ഞു. പോലീസ് പിടിച്ചാൽ എങ്ങിനെ രക്ഷപെടും എന്നു വരെ.പോലീസിലും എക്സൈസിലും എനിക്കാനുണ്ട്. പ ടി കൃത്യമായി പറ്റുന്നവർ.അവരനങ്ങിയാൽ ഞാനിവിടെ അറിയും. ചിത്ര ഉള്ളു കൊണ്ട് ചിരിച്ചു.ഇതാരൊക്കെയാണന്നറിഞ്ഞ് അവരെ ഒക്കെ ഒഴിവാക്കി സഹായത്തിന് എക്സൈസിൻ്റെ ഒരു സെൻറർബററാലിയനേയും ഒരുക്കി വച്ചിട്ടാണ് വന്നതെന്നിവ നറിയില്ലല്ലോ? പെട്ടന്ന് ഒരു വലിയ സൈറൻ മുഴങ്ങി.അപകടം മണത്ത കേളപ്പ ഓടാൻ തുടങ്ങിയതാണ്. ഒറ്റച്ചാട്ടത്തിന് ചിത്ര അയാളെ കീഴ്പ്പെടുത്തി തോക്ക് അവൻ്റെ തലയ്ക്ക് ചേർത്തു പിടിച്ചു. "അനങ്ങിയാൽ ഈ ബുള്ളറ്റ് തലയിൽ തുളച്ചു കയറും." കേളപ്പയേയും ചുററു തിന്നും വളഞ്ഞ എക്സൈസ് കാർബന്ധിച്ചു. പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. " കേളപ്പ സഹകരിക്കുന്നില്ല. FIRന് അവൻ്റെ വിവരങ്ങൾ ഒന്നും പറയുന്നില്ല" എസ്.ഐ.ചിത്ര അവൻ്റെ അടുത്തെത്തി. എന്താടാ നിൻ്റെ ശരിക്കുള്ള പേരു് എല്ലാം മണി മണി പോലെ പറഞ്ഞോ അല്ലങ്കിൽ ഞാൻ പറയിപ്പിക്കും. അയാൾ പൊട്ടിച്ചിരിച്ചു. "എൻ്റെ പേര് ഭവാനി. "ഛീ നീ പോലീസുകാരെ കളിയാക്കുന്നോ?""സത്യമാണ് സാർ" എന്നു പറഞ്ഞ് അയാൾ അയാളുടെ മീശയും താടിയും മാറ്റി. ഒരു സ്ത്രീ! എല്ലാവരും ഞട്ടി. എൻ്റെ ഭർത്താവിൻ്റെ ചികിത്സക്കാണീ പണിക്കിറങ്ങിയതു്. പാവം നട്ടല്ല് തകർന്ന് ഒരു വശം തളർന്ന് കിടക്കാൻ തുടങ്ങിയിട്ട് പത്തു വർഷമായി.കള്ളവാറിൻ്റെ വിവരം കസ്റ്റംസിന് കൈമാറിയതിന് വാറ്റുകാരും പോലീസുകാരും കൂടി ഭീകരമായി മർദ്ദിച്ചാണ് ഇങ്ങിനെയാക്കിയത്. ഒരിടത്തും നീതി കിട്ടാതെ വന്നപ്പോൾ ഞാൻ നിയമം കയ്യിലെടുത്തു. വേഷം മാറി.വാറ്റു കേന്ദ്രം സ്വന്തമാക്കി. സാക്ഷാൽ കേളപ്പ യെ കൊന്നു തള്ളി.ഇനിയും എന്തെങ്കിലും വിവരം വേണോ.കഴിഞ്ഞ ദിവസം എൻ്റെ എല്ലാമായിരുന്ന ഭർത്താവ് മരിച്ചു. ഇനി അങ്ങേക്ക് എന്നെ അറസ്റ്റ് ചെയ്യാം. വനിതാ ദിനത്തിൽ ഒരു സമ്മാനം.
Subscribe to:
Post Comments (Atom)
No comments:
Post a Comment