Thursday, August 5, 2021
ചോക്ലേറ്റിന് പകരം പ്ലാവിൻ തൈ [ അച്ചു ഡയറി-4 40]മുത്തശ്ശാ അച്ചൂന് ചക്കപ്പഴം നല്ല ഇഷ്ട്ടാ. നാട്ടിലേ തേൻവരിക്ക! വായിൽ വെള്ളം വരുന്നു.അന്ന് എത്രവലിയ ചക്കയാ പറിച്ചു വച്ച് പഴുപ്പിച്ചത്.എന്തു മധുരമാ. ഇന്നും അതിൻ്റെ രുചി നാവിലുണ്ട്. അന്നതിൻ്റെ കരു മുഴുവൻ പാകി മുളപ്പിച്ചു. അമ്പതോളം തൈകൾ. അത് ഒരോന്നും പറിച്ച് കൂട്ടിലാക്കി. അത് വളരുന്നത് അച്ചൂ നൽഭുതമായി. എത്ര പെട്ടന്നാ.നാട്ടിലെ സ്കൂളിൽ മൂന്നു മാസം അച്ചു പോയില്ലേ.അച്ചൂന് ഏറ്റവും ഇഷ്ടമുള്ള കാലമായിരുന്നു. ഉച്ചക്ക് സ്ക്കൂളിൽ എല്ലാവരും വട്ടത്തിലിരുന്ന് ഉപ്പുമാവ് കഴിക്കും.നിലത്തിരുന്ന്. യാതൊരു ടേബിൾ മാനേഴ്സും ഇല്ലാതെ. എൻ്റെ ബർത്ത് ഡേക്ക് കൂട്ടുകാർക്ക് എന്താ കൊടുക്കണ്ടത്. ചോക്ലേറ്റ്? അതു വേണ്ട. നമുക്ക് അവർക്ക് ഒരോ പ്ലാവിൻ തൈ കൊടുത്താലോ? ഇന്നുവരെ ആരും ബർത്ത് ഡേയ്ക്ക് കൂട്ടുകാർക്കു ഇങ്ങിനെ ഒരു സമ്മാനം കൊടുത്തിട്ടുണ്ടാകില്ല.അന്ന് ടീച്ചർ അച്ചുവിനെ കെട്ടിപ്പിടിച്ചു. " മിടുക്കൻ ,കുട്ടികൾ ഇങ്ങിനെ വേണം" സ്കൂളിൽ അന്ന് അസംബ്ലി വിളിച്ചു കൂട്ടി എല്ലാവരുടേയും മുമ്പിൽ വച്ചാണ് അച്ചു എല്ലാവർക്കും ബർത്ത് ഡെ ഗിഫ്റ്റ് കൊടുത്തത്. ഇന്ന് ആ കൂട്ടുകാരൊക്കെ നാട്ടിലുണ്ടാവും.അവർ വീട്ടിൽ ആ പ്ലാവ്വ് വച്ചിട്ടുണ്ടാവും. അതു വളർന്നിട്ടുണ്ടാകും. മുത്തശ്ശാ അച്ചൂന് നാട്ടിലേയ്ക്ക് വരാൻ തോന്നണു.
Subscribe to:
Post Comments (Atom)
No comments:
Post a Comment