Monday, December 13, 2021
തുളസീവനം [കാനന ക്ഷേത്രം - 20 ] വളരെ അധികം ഔഷധ ഗുണമുള്ള ഒരു പുണ്യ സസ്യമാണ് തുളസി. ആകെ ഏഴു തരംതുളസിയാണുള്ളത്.ഏററവും പ്രധാനം രാ മ തുളസിയും കൃഷ്ണ തുളസിയും. കാനനക്ഷേത്രത്തിൽ മുല്ലക്കൽ ക്ഷേത്ര മതിൽക്കെട്ടിന് ചേർന്നൊരുക്കിയിരികുന്നിടത്താണ് "തുളസിവനം" വിഭാവനം ചെയ്തിരിക്കുന്നത്.രാമതുളസിയും കൃഷ്ണ തുളസിയും, കർപ്പൂരതുളസിയും ഇടകലർത്തിയാണ് കൃഷി ചെയ്തിരിക്കുന്നത് ആൻ്റി ബാക്റ്റീരിയൽ, ആൻ്റി ഓക്സിഡൻ്റ്, ആൻഡി ഫംഗൽ, ആൻ്റി സെപ്റ്റിക് ഇങ്ങിനെ ഒരു പാട് ഗുണങ്ങളുള്ള തുളസി ഹിന്ദുവിശ്വാസമനുസരിച്ച് ഒരു പുണ്യ സസ്യമാണ്. തുലനമില്ലാത്തത് എന്നാണിതിൻ്റെ അർത്ഥം. സംസ്കൃതത്തിൽ ഇതിന് "ഭൂത്ഘനി " എന്നും പറയും. കരിനീലത്തണ്ടും ഇരുണ്ട പച്ചയിലയുമുള്ള കൃഷ്ണ തുളസി.പച്ചത്തണ്ടും പച്ചിലകളും ഉള്ള രാ മ തുളസി."ബാസിൽ കാംഫൽ " എന്ന തുളസി യിൽ നിന്നുൽപ്പാദിപ്പിക്കുന്ന സുഗന്ധതൈലം ഒരു ദിവ്യാവു ഷധം കൂടി ആണ്. പത്മ പുരാണത്തിൽ തുളസിയേപ്പറ്റി ഒരു കഥയുണ്ട്. സരസ്വതീ ശാപത്താൽ ലക്ഷ്മിദേവി തുളസി ആയി ഭൂമിയിൽ അവതരിച്ചു.വൈഷ്ണവാംശമായ ശംഖചൂഡൻ എന്ന അസുരനെ വിവാഹം കഴിച്ചു.അസുര ശല്യം സഹിക്കാതായപ്പോൾ ദേവഗണങ്ങൾ അവനെ ഉൻമൂലനം ചെയ്യാൻ മഹാവിഷ്ണുവിനെ ചുമതലപ്പെടുത്തി. സ്വന്തം ഭാര്യ പതിവ്രത ആയിരിക്കുന്നിടത്തോളം കാലം ശംഖും ചൂഢനെ വധിക്കുക സാദ്ധ്യമല്ല. അങ്ങിനെ ഒരു വരം അവൻസായത്തമാക്കിയിട്ടുണ്ട്. മഹാവിഷ്ണു ശംഖചൂഡ ൻ്റെ രൂപത്തിൽ തുളസിയെ പ്രാപിക്കുന്നു. അങ്ങിനെ പിന്നീട് ശാഖചൂഡൻ വധിക്കപ്പെടുന്നു. പൂർവ്വജന്മം മനസിലാക്കിയ ലക്ഷ്മിദേവി വൈകുണ്ഠത്തിലേക്കു് മടങ്ങുന്നു.ലക്ഷ്മിദേവിയുടെ പൂർവ ശരീരം ഗന്ധ കി നദിയായി രൂപം പ്രാപിക്കുന്നു.ലക്ഷ്മിദേവിയുടെ തലമുടി തുളസിച്ചെടിയായി വളരുന്നു.എന്നു കഥ. ഔഷധ പ്രധാനമായ തുളസി വിപുലമായി കൃഷി ചെയ്താൽ അതൊരു നല്ല ആദായ മാർഗ്ഗവും ആണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment