Saturday, November 20, 2021
റഡ് റിബൺ വീക്ക് [അച്ചുവിൻ്റെ ഡയറി-452] മുത്തശ്ശാo ഒക്ടോബർ 23 മുതൽ 31 വരെ സ്ക്കൂളിൽ റഡ് റിബൺവീക്കാണ്. ആൽക്കഹോളിനും ടുബാക്കൊയ്ക്കും, മററു മയക്കുമരുന്നുകൾക്കും, വയലൻസിനും എതിരെ ഒരു ബോധവൽക്കരണം. പാച്ചു ആകെ ത്രില്ലിലാണ്. അവൻ ആദ്യമായാണ് ഇതിൽ പങ്കെടുക്കുന്നത്. അതിൻ്റെ ആവേശം മുഴുവൻ ഉണ്ട് ആ മുഖത്ത്.ഒരു ദിവസം പൈജാമാ ഡേ, ഇഷ്ടമുള്ള ഡ്രസ് ധരിക്കാം.പിന്നെ ഡൈഡേ. മുഖത്ത് ചായം പൂശി സ്കൂളിൽ പോകാം.ഒരു ദിവസം ചില പുസ്തകത്തിലെ കഥാപാത്രത്തിൻ്റെ വേഷത്തിൽ. ആകെ രസമാണ്. കുട്ടികൾക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ ഏതു വിഢിവേഷം കെട്ടാനും ഉള്ള അവസരം ഇഷ്ടമാണ്. എന്തിനാണ് ഇങ്ങിനെ ഒരവസരം എന്ന് ഇടയ്ക്കവൻ ചിന്തിക്കും അതവൻ്റെ മനസിൽ കയറും. അതുബാക്കിയുള്ളവരോട് പങ്കുവയ്ക്കും. അതുമതി. വിക്കി ഹെയർ ആൻഡ് സില്ലി സോക്സ്.അവിടെയാണ് കുഴപ്പം പറ്റിയത്.രണ്ടു കളറുള്ള ഷൂസ് ഇട്ട്. സോക്സിട്ട്. അയഞ്ഞ പാൻസിട്ട് വിചിത്രമായ ഹയർസ്റ്റൈയിലോടെ. അവൻ ഉണ്ണികൃഷ്ണൻ്റെ കൂട്ട് തലമുടി മുകളിൽ കെട്ടിവച്ച്. മയിൽപ്പീലിയും ചൂടി. അടിപൊളി ആയിട്ടുണ്ട്. അവിടെയാണ് കുഴപ്പം ആരംഭിച്ചത്. അവൻ തല മൂടി തൊപ്പി വയ്ക്കാൻ സമ്മതിക്കണില്ല അവൻ്റെ ഹെയർസ്റ്റൈയിൽ പോകുമത്രെ. പുറത്ത് ഭയങ്കര തണുപ്പാണ്. ബസിനടുത്തേക്ക് കുറേ നടക്കണം. തല കവർ ചെയ്യാതെ പോയാൽ അപകടമാണ്. എന്നാൽ അവൻ പറയുന്നതും ശരിയാണ്. തൊപ്പിയും വച്ച് ഓവർക്കോട്ടും ഇട്ടാൽ പിന്നെ എന്തിനാ ഈ വേഷം. അവൻ്റെ വാദം ന്യായമാണ്. എന്താ ചെയ്യാ. അവസാനം അമ്മ കാറിൽ സ്ക്കൂളിൽ ക്കൊണ്ടു വിട്ടു. ഞാനും കൂടെപ്പോയി
Subscribe to:
Post Comments (Atom)
No comments:
Post a Comment