Tuesday, May 26, 2026

തെക്കുംഭാഗം ശ്രീ .ധർമ്മശാസ്താ ക്ഷേത്രം [ഗ്രാമ ക്ഷേത്രങ്ങളിലൂടെ - 62] തൊടുപുഴയിലെ തെക്കുംഭാഗത്ത് നല്ല ഐശ്വര്യമുള്ള ഒരു ശാസ്താ ക്ഷേത്രം ഉണ്ട്. ഇരളിയൂർ മനയുടെ അധീനതയിലുള്ള ആക്ഷേത്രാധികാരി ഇന്ന് ശ്രീ. ആദിത്യൻ നമ്പൂതിരിയാണ്. മുമ്പ് അവിടെ ചെല്ലുമ്പോൾ അദ്ദേഹത്തിൻ്റെ അമ്മയെ അമ്പലത്തിൽ എപ്പഴും കാണാം.ഗുരുവായൂരപ്പന് കുറൂരമ്മ പോലെ ശാസ്താ ഭക്തയായ ഒരു മുത്തശ്ശി.ആ ക്ഷേത്രത്തിൻ്റെ ഐശ്വര്യമായിരുന്നു ആ മുത്തശ്ശി.എപ്പഴം നാമം ജപി യു കൊണ്ട് ആ സന്നിധിയിൽ എപ്പഴും ആ നിറസാന്നിദ്ധ്യം ഉണ്ടാകും. അമ്പലത്തിൽ ദർശനത്തിന് വരുന്നവർ ആ മുത്തശ്ശിയെക്കണ്ട് അനു ഗ്രഹം വാങ്ങിയേ പോകാറുള്ളു. ഇന്നാ മുത്തശ്ശിയില്ല. അതിപുരാതനമായ ഈ ക്ഷേത്രത്തെപ്പറ്റി ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. AD 1600 ന് കിഴുമല നാട് വടക്കുo കൂർ രാജ്യത്ത് ലയിച്ചപ്പോൾ ആ രാജ്യത്തിൻ്റെ ആസ്ഥാനം കാരിക്കോടായി. അവിടെ മഹാരാജാവ് കോട്ടയും കൊട്ടാരവും പണിതു. അയ്യപ്പഭക്കനായിരുന്ന അദ്ദേഹത്തിന് പ്രായമായപ്പോൾ ശബരിമലയ്ക്ക് പോകാൻ പറ്റാത്തതിൽ അതീവ ദു:ഖിതനായി. അന്നു രാത്രി അദ്ദേഹത്തിന് ഒരു സ്വപ്നദർശ്ശനം ഉണ്ടായി. തെക്കുഭാഗത്തുള്ളവനാന്തരത്തിൽ ഒരു ശൊസ്താവിൻ്റെ വിഗ്രഹം മറഞ്ഞു കിടപ്പുണ്ട്. അതു വീണ്ടെടുത്തു പ്രതിഷ്ഠിക്കണം. ശബരിമലയിൽ പോകാൻ പറ്റാത്ത ഭക്തർക്ക് അത് ഒരു ഉപകാരമാക്കും. രാജാവ് പരിവാരസമേതം തെക്കുവശത്തുള്ള വനാന്തരത്തിലേക്ക് പുറപ്പെട്ടു. അവിടെ ഒരു ആലിൻ ചുവട്ടിൽ ചിതൽപ്പുറ്റി നടിയിൽ നിന്ന് ആ വിഗ്രഹം കണ്ടെടുത്തു. അദ്ദേഹം അവിടെത്തന്നെ ഒരമ്പലം പണിത് ശാസ്താവിനെ അവിടെ പ്രതിഷ്ഠിച്ചു.ആ സ്ഥലത്തിന് തെക്കുംഭാഗം എന്ന് അദ്ദേഹം പേരിട്ടു.ഇന്നും ശബരിമലയ്ക്ക് പോകാൻ സാധിക്കാത്ത അനേകം ഭക്തർ അവിടെ ദർശനത്തിന് വന്നു പോകുന്നു. ശനീശ്വരപൂജയും, നീരാജ്ഞനവും എള്ളു പായസവും ആണി വിടുത്തെ പ്രധാന വഴിപാട്. ഈ ഗ്രാമത്തിൻ്റെ ഐശ്വര്യമായ ഈ ക്ഷേത്രത്തിന് നാട്ടുകാരുടെ നിർലോഭമായ സഹകരണമുണ്ട്.കൃഷ്ണനും ഭഗവതിയും ആണിയടത്തെ ഉപദൈവ സങ്കൽപ്പങ്ങൾ

No comments:

Post a Comment