Saturday, January 24, 2026

പാച്ചു കുറച്ച് ഗമയിലാണ് മുത്തശ്ശാ [ അച്ചു ഡയറി-698 ] മുത്തശ്ശാ പാച്ചു വലിയ ഗമയിലാ. അവൻ അച്ഛൻ്റെ കൂടെ നാട്ടിലേയ്ക്ക് പോകുന്നു. എനിക്കും അമ്മയ്ക്കും ഇമിഗ്രേഷൻ ഡേറ്റ് കിട്ടിയില്ല. അവൻ അമേരിക്കൽ സിറ്റിസനല്ലേ.അവൻ ഇവിടെ ആണ് ജനിച്ചത്. "നിനക്ക് ഞങ്ങളുടെ ഇൻഡ്യയെപ്പററിപ്പറയാൻ ഒരവകാശവുമില്ല. നീ അമേരിക്കൻ സിറ്റിസനല്ലേ." അവനെ ഞങ്ങൾ എന്നും കളിയാക്കും. അതവന് നന്നായി ഫീൽ ചെയ്യുന്നുണ്ടായിരുന്നു. നമ്മൾ പറയുന്ന തമാശ അവനെ അത്രയും ഹോണ്ട് ചെയ്യുന്നുണ്ടന്നുള്ളത് പിന്നീടാണറിഞ്ഞത്. ഇന്നവൻ അതിന് പകരം വീട്ടുകയാണ്. ഇപ്പം അവനും അച്ഛനും മാത്രമേ ഇൻഡ്യയിലേക്ക് വരാൻ പറ്റൂ. ഞങ്ങൾ പൊന്നാൽ ഉടനെ തിരിച്ചു പോരാൻ പറ്റില്ല. അവ നിപ്പം ശകലം ഗമയിലാണ്." തിരിച്ചു വരുമ്പോൾ ദൂബായിൽ ഇറങ്ങിയാലൊ എന്നു വിചാരിക്കുന്നു. ഏട്ടന് എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി" അവൻ്റെ സൗജന്യം. അവൻ ഗമ കാണിക്കാൻ പറഞ്ഞതാണ്.പിന്നെ എനിക്ക് ഏറ്റവും മോഹമുണ്ടായിരുന്നിട്ടും നടക്കാത്തതിന് അവൻ്റെ ഒരു താങ്ങ്. ഇത്രയും കാലം അവനെ കളിയാക്കിയതിന് അവൻ തിരിച്ചടിക്കുകയാണ് " പാച്ചു .എനിക്ക് പറ്റാത്ത ഭാഗ്യം നിനക്കുണ്ടായല്ലൊ? ഏട്ടന് സന്തോഷായി. നീ ഒന്നും കൊണ്ടുവരണ്ട. നാട്ടിൽപ്പോയി ആഘോഷിച്ച് തിരിച്ചു വന്നാൽ മതി: പാച്ചു ഒന്നു ഞട്ടി. ഇങ്ങിനെ ഒരു പ്രതികരണമല്ല അവൻ പ്രതീക്ഷിച്ചത്."സോറി ഏട്ടാ " അവൻ പിന്നെ ഒന്നും പറഞ്ഞില്ല.

No comments:

Post a Comment