Wednesday, January 14, 2026
ഇന്ന് മില്ലറ്റ് ദോശയാണ് താരം കലാ പൂരത്തിന് പാചകവും ഒരു കലയാണ് എന്ന് ആവർത്തിച്ച് തെളിയിച്ച് ശ്രീ. പഴയിടം മോഹനൻ നമ്പൂതിരി. ഇത്ര അധികം ആളുകൾക്ക് ഒരു പരാതിയുമില്ലാതെ രുചികരമായ ഭക്ഷണം വിളമ്പുന്ന പഴയിടം എന്നും ഒരത്ഭുതമാണ്. ഇന്നത്തെ സ്പെഷ്യൽ "മില്ലറ്റ് ദോശ "യാണ്. നവധാന്യ ദോശ. എവിടെ ഭക്ഷണത്തിൻ്റെ വ്യത്യസ്ഥത കണ്ടാലും അത് പഠിച്ച് പ്രയോഗിക്കുന്നതിൽ മോഹനൻ്റെ കഴിവ് ഒന്നു വേറെയാണ്. മൂന്നു മാസം മുമ്പ് എറണാകുളത്തു ഒരു ഫുഡ് ഫസ്റ്റിവൽ നടന്നു.ഗൗഡസാരസ്വത ബ്രാമണരുടെ ഒരു സാംസ്ക്കാരി പരിപാടികളോട് അനുബന്ധിച്ച് അവരുടെ ഒരു വ്യത്യസ്ഥ ഭക്ഷ്യമേള . അന്ന് ഞാനും മോഹനനും അവിടെ ക്ഷണിതാക്കൾ ആയിരുന്നു. കൊങ്ങിണി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ എൻ്റെ കൃഷ്ണൻ്റെ ചിരി "യുടെ പ്രൊമോഷനും അവിടെ നടന്നു. ആ ഭക്ഷ്യമേള ഉത്ഘാടനം ചെയ്തത് ശ്രീ. പഴയിടം മോഹനനായിരുന്നു. അവിടെ വച്ചാണ് മോഹനൻ ഈ മില്ല്റ്റ് ദോശ ശ്രദ്ധിച്ചത്. നവരാത്രിക്കാലത്ത് ഇതിൽ ഒരോധാന്യവും ഒരോ ദിവസം പൂജിച്ച് അവസാനം അവകൊണ്ട് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്ത് ആ ആഘോഷം അവർ അവസാനിപ്പിക്കുന്നു. അന്നു മോഹനൻ ഉറച്ചതാണ് ഇത്ര നുട്രീഷ്യസ് ആയ സ്വാദിഷ് ടമായ മില്ലററ്ദോശ കുട്ടികൾക്കു കൊടുക്കണമെന്ന് .ഇന്ന് ആ കൗമാര കലാകാരന്മാരുടെ മനസും വയറും നിറച്ച് ആ മില്ലറ്റ് ദോശ താരമായി
Subscribe to:
Post Comments (Atom)

No comments:
Post a Comment