Sunday, January 18, 2026

കോഫീ ഷോപ്പ് - നെതർലൻ്റിലെ ഒരുനാർക്കോട്ടിക്ക് കഫേ [ യൂറോപ്പ് -158] വൈകിട്ട് നടക്കാനിറങ്ങിയതാണ്.കൂടെ സുഹൃത്തും. അവൻ എന്നെ നതർലൻ്റിലെ പ്രസിദ്ധമായ കോഫീ ഷോപ്പിലെത്തിച്ചു.ഇതിനെപ്പറ്റി ധാരാളം പറഞ്ഞു കേട്ടിട്ടുണ്ട്. മരിജുവാനയും ഹാസിഷും, കഞ്ചാവും അവിടെക്കിട്ടും നതർലൻ്റിൽ മയക്കുമരുന്ന് നിയമ വിധേയമാണ്. ഇവിടെ വരുന്നവർ ഈ മായിക അനുഭവം നഷ്ടപ്പെടുത്തരുത്. സുഹൃത്തിൻ്റെ ഉപദേശം. ഞങ്ങൾ അകത്തു കയറി. അവിടെ ഡ്രഗ് കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡം ഉണ്ട്.അഞ്ചു ഗ്രാമിൽ കൂടുതൽ ഒരാൾക്ക് കൊടുക്കില്ല. കുട്ടികൾക്ക് കൊടുക്കില്ല. ഡ്രൈവ് ചെയ്യണ്ടവർ അവർ തന്നെ നിയന്ത്രിക്കും. അതവരുടെ ഒരു സംസ്ക്കാരമാണ്.വീട്ടിൽ അഞ്ചു ചെടികൾ വരെ വച്ചുപിടിപ്പിക്കാം. ആ കോഫി ഷോപ്പിൽ സോഫ്റ്റ് ഡ്രഗാണ്കിട്ടുന്നത്. സോഫ്റ്റ് ആണധികവും. മാനസികോല്ലാസത്തിനു വേണ്ടി മാത്രം. ഉറക്കക്കുറുള്ളവർക്ക്, ജീവിതത്തിൽ ടൻഷൻ ഉള്ളവർക്ക് ,ജോലിയുടെ സ്ട്രസ് ഉള്ളവർക്ക് .അതിനൊക്കെ പ്രത്യേക ഡോസാണ്. നതർലൻ്റിൽ വന്നാൽ ഇവരുചിക്കാതെ പോകരുത്. അത് ഒരപൂർവ്വ അനുഭൂതിയാണ് തരുക. അവൻ എന്തൊക്കെയൊ ഓർഡർ ചെയ്തു. "എനിക്ക് വേണ്ട." അവനൽഭുതപ്പെട്ടു പോയി. ഇതു വരെ ഇത് ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കില്ല എന്നത് ഉറച്ച തീരുമാനമായിരുന്നു. വിസ്ക്കിയും ബ്രാണ്ടിയും ബിയറും ഒക്കെ കഴിച്ചിട്ടുണ്ട്. പക്ഷെ ഇത് വേണ്ട."ഈ പറഞ്ഞതൊക്കെ ആരോഗ്യത്തിനെ ബാധിക്കുന്നതാണ്. ഇതൊരു ഇല്യൂഷൻ മാത്രം. മനസിന് ഒരു ഉല്ലാസം മാത്രം അഡിക്റ്റ ആകാതെ നോക്കണം അത്ര മാത്രം; " അവൻ്റെ സാരോപദേശം.പക്ഷേ അവൻ പു കക്കൂന്നത് നോക്കിയിരുന്നു. ചുറ്റുപാടും ആണും പെണ്ണും ഈ മായികാനുഭവം ആസ്വദിച്ച് കിറുങ്ങിയിരിക്കുന്നു. ആകപ്പാടെ ആ കോഫി ഷോപ്പ് എനിക്കിഷ്ടപ്പെട്ടു. അവരുടെ സകല ടൻഷനും മാറി കുറച്ചു സമയം. പക്ഷേ വളരെ ഡിസി പ്ലിൻ്റ് ആയ ഒരു ജനത ഒരിക്കലും വഴി തെറ്റില്ല എന്നെനിക്കു തോന്നി. ജനങ്ങൾഹാർഡ് ഡ്രഗ്ഗിലേയ് പോകാതിരിക്കാനാണത്രെ ഈ സംവിധാനം

No comments:

Post a Comment