Sunday, March 15, 2026
ചോര ചിന്താത്ത യുദ്ധം [കീശക്കഥകൾ '189 ] പണ്ടത്തെ അടുക്കള .തറയോട് ചേർന്ന അടുപ്പ്. നനഞ്ഞ വിറക്. ചൂട്ടു കത്തിച്ച് പുകയൂതിത്തളരുന്ന അമ്മയെ ഓർമ്മയുണ്ട്. സമയത്തു് ആഹാരം കാലമായല്ലങ്കിൽ കുറ്റപ്പെടുത്തലും ചീത്ത വിളിയും .വെള്ളം കോരണം.അരയ്ക്കാൻ അമ്മിക്കല്ല് ആട്ടുകല്ല്.പൊടിക്കാൻ ഉരലും തിരികല്ലും. ഇതിനിടയിൽ കിടന്നു നരകിച്ച അമ്മയെ ഇന്നും ഓർമ്മയുണ്ട്. അമ്മ ഇന്നില്ല. ഇന്നത്തെ ഈ സൗഭാഗ്യങ്ങൾ വരുന്നതിനു മുമ്പേ അമ്മ പോയി. ഇന്ന് ഗ്യാ സായി - മിക്സി ആയി, ഗ്രൈയ്ൻ്റർ ആയി. എല്ലാത്തിനും എ ന്ത്രങ്ങൾ ആയി.ഇതിനെല്ലാoവേണ്ട ഇന്ധനത്തിന് ബാക്കി ഉള്ളവരെ ആശ്രയിക്കണ്ടി വരുമെന്നത് നമ്മൾ മറന്നു. സ്വയം പര്യാപ്തത എന്നത് നമ്മുടെ ജീവിതത്തിൽ നിന്ന് മാറിപ്പോയത് നമ്മൾ ഒർത്തില്ല. അപ്പഴാണ് യുദ്ധം: ആയിരക്കണക്കിനകലെയാണ്. നമ്മൾ ടി.വിയുടെ മുമ്പിൽ ചാനലുകൾ മാറി മാറി വച്ച് തൃശൂർപ്പൂരത്തിൻ്റെ വെടിക്കെട്ട് ആസ്വദിക്കുന്ന പോലെ കണ്ടാസ്വദിച്ചു. പിഞ്ചു കുഞ്ഞുങ്ങൾ കൂട്ടത്തോടെ വെന്തുമരിയ്ക്കുന്നത് നിസ്സംഗതയോടെ നോക്കി കണ്ടു. മനസിനെ ബാധിച്ച പക്ഷപാതം ഈ പലക്രൂരതകളെയും ന്യായീകരിച്ചു. മനുഷ്യത്വം മരിച്ചു തുടങ്ങിയിരുന്നു. അങ്ങിനെ ഇതെല്ലാം ആസ്വദിച്ചിരിക്കുന്ന നമ്മളുടെ അടുക്കളയിലേക്ക് മിസൈൽ പതിച്ചു തുടങ്ങി എന്നത് വൈകിയാണറിഞ്ഞത്. ഒരു തുള്ളി ചോര പോലും ചിന്താത്ത യുദ്ധം. ഗ്യാസ് കിട്ടാനില്ല. പെട്രോളിനും മറ്റിന്ധനങ്ങൾക്കും ക്ഷാമം.ഹോട്ടലുകൾ മുഴുവൻ അടച്ചു അമിതമായി ഹോട്ടലുകളെ അശ്രയിക്കുന്ന പുതിയ സംസ്കാരത്തനേറ്റ ആദ്യ തിരിച്ചടി; ഹോസ്റ്റലുകളും ആശുപത്രികളും പൂട്ടിത്തുടങ്ങി.നമ്മൾക്കതിനുള്ള ഇന്ധനങ്ങൾ മുഴുവൻ മറ്റു ലോകരാജ്യങ്ങളുടെ കാരുണ്യത്തിലായിരുന്നു എന്നത് തപ്പഴാണ് മനസ്സിലായത്. നന്നായി വിശന്നപ്പോ ൾ ടി.വി.ഓഫ് ചെയ്തു. പതുക്കെ തൊടിയിലേക്കിറങ്ങി. അവിടെ പണ്ടത്തെ പുക പിടിച്ച അടുപ്പുകല്ലുകൾ മണ്ണുമൂടിക്കിടപ്പുണ്ട്. അത് പറുക്കി എടുത്തു. ഒരു ചെറിയ അടുപ്പുണ്ടാക്കി അതും മുറ്റത്ത്.ലക്ഷങ്ങൾ മുടക്കിയ വീടിന് മങ്ങൽ ഏക്കരുത്. ചൂട്ടു കത്തിച്ച്.വിറക് വച്ച് പുക ഊതി അരിവച്ചു. പഴയ മൺകലത്തൽ. പു ക സ്വാദുള്ള കഞ്ഞികെട്ടിയ ആ ചോറിന് എന്ത് സ്വാദ്. വിശപ്പ്. ഇന്ന് ആ ഒരു മതമേ ഉള്ളു. ഒരു രാഷ്ടീയമേ ഉള്ളൂ. വയറു കാളുന്ന വിശപ്പിന് മുമ്പിൽ മറ്റെല്ലാം മറന്നു. വിറകു കത്തിക്കാൻ സ്വാതന്ത്ര്യമില്ലാത്ത ദശ ലക്ഷക്കണക്കിനാളുകൾ ആകാശ സൗധങ്ങളിൽ ഉണ്ട് എന്നത് മറന്നു. ചൂട് ചോറ് വാരി വാരിത്തിന്ന് എന്നെ രക്ഷിച്ചെടുക്കുന്ന തിരക്കിൽ മറ്റെല്ലാം മറന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment