Saturday, June 27, 2026

റി പ്ലീസ് ബിലീസ് ഇറ്റ് ഓർ നോട്ട്. _ ഷോ പാച്ചു കണ്ട അമേരിക്ക 10] മിട്ട്ലി ബീച്ചിലെ യാത്ര നല്ല രസമാണ് മുത്തശ്ശാ. അവിടെ ഒരു ഷോ ഉണ്ട് നമുക്ക് കാണാം.റി പ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട്.- ഷോ;ലോകപ്രസിദ്ധമായ ഒരു ടി.വി. ഷോ ഉണ്ടായിരുന്നു. അതിൻ്റെ ലൈവ് ഷോ നടക്കുന്ന ഒരു വലിയ തിയെറ്റർ.പതിമൂവായിരം സ്ക്വയർ ഫീററിലാണ് ഈ തിയേറ്റർ അതിൽ രണ്ടു തിയേറ്റർ ഉണ്ട്.അതിൽ പ്രത്യേകം പ്രത്യേകം മുന്നു ഷോ ആണ്.അതിൽ ഒരു ഭീകര ഷോ ഉണ്ട്. അവിടെ കുട്ടികൾക്ക് പ്രവേശനമില്ല. മുത്തശ്ശനും കാണണ്ട. അത്ര ഭീകരമായ രംഗങ്ങളാങ്ങളാണതിൽ. എന്തിനാ ഈ കാശ് കൊടുത്ത് പേടിക്കുന്നത്. അടുത്തത് നല്ല രസമാണ് മുത്തശ്ശാ. ഒരു മിറർമെയ്ഡ് ഷോ. നമുക്ക് ഈ കർട്ടൻ മാറ്റി അകത്തു കടക്കാം. ഇരുട്ടാണവിടം പെട്ടന്ന് ലൈറ്റ് തെളിഞ്ഞതും. ആയിരക്കണക്കിന് മുത്തശ്ശൻമാരും പാച്ചുവും. ചുറ്റും ചോട്ടിലും മുകളിലും ഒക്കെ കണ്ണാടിയാണ്. അതിൻ്റെ റിഫ്ലക് ഷനാണ്.പാച്ചു നമുക്ക് പുറത്തു കടക്കാം "പറ്റില്ല മുത്തശ്ശാ എങ്ങോട്ടു പോയാലും കണ്ണാടിയിൽ ഇടിക്കും. വാതിൽ കണ്ടു പിടിക്കാൻ പറ്റില്ല. ബ്രൂസിലിയുടെ എൻറർ ദ ഡ്രാഗൺ കണ്ടിട്ടില്ലേ? അതിലെപ്പൊലെയാണ്.പെട്ടന്ന് ലൈറ്റണഞ്ഞു.ഇപ്പം വഴി കാണാം മുത്തശ്ശൻ ഇതിലെ പോരൂ അടുത്തത് ഒരിടനാഴിയിലൂടെ അടുത്ത മുറിയിലേയ്ക്ക് പോകാം പക്ഷേ അവിടെ ഒരു പാലമുണ്ട് .അതിൽ കാലു ചവിട്ടിയപ്പോഴേ ചുറ്റും ഒരു തുണികൊണ്ടുളളതുരങ്കം പോലെ. പാലത്തിൽ ചവിട്ടിയപ്പോഴെപാലം ഒടിഞ്ഞു വീഴുന്ന പോലെ. നമ്മൾ അടിയിലേക്ക് വീഴുമോ പാച്ചൂ നമുക്ക് തിരികെ പോകാം." മുത്തശ്ശാ അതു വെറുതെ ഇല്യൂഷനാണ്. വെറും തോന്നൽ ധയ്ര്യമായി മുമ്പേ ട്ടു നടക്കു. "രക്ഷപെട്ടു. നമ്മ8 അടുത്ത മുറിയിലെത്തിയല്ലൊ? ഇവിടെ പഴയ ഫോസിലുകളും പ്രതിമകളും. ചൂയിഗം കൊണ്ട് ഉണ്ടാക്കിയ നമ്മുടെ പ്രസിഡൻ്റ് ട്ര oബിൻ്റെ ഒരു പട മുണ്ട്. പിന്നെ അവിടെ ഒരു വലിയ സ്ക്രീൻ കാണുന്നില്ലേ അതിന് മുമ്പിൽ നിന്ന് നമുക്ക് ഡാൻസ് ചെയ്യാം. മുമ്പിലുള്ള ആ വലിയ സ്ക്രീനിലും നമ്മളുടെ ഇമ്മേജ് ഡാൻസ് ചെയ്യുന്നത് കാണാം അതല്ല മുത്തശ്ശാ അൽഭുതം നമ്മൾ അവിടുന്ന് മാറിയാലും ആ ഇമ്മേ ജ് അവിടെ ഡാൻസ് ചെയ്തു കൊണ്ടിരിക്കും. ഒരു മണിക്കൂർ കഴിഞ്ഞു.പാച്ചൂ.""തീർന്നു മുത്തശ്ശാ നമുക്ക് പുറത്തിറങ്ങാം. മുമ്പ് പാച്ചു അച്ഛൻ്റെ കൂടെ ഇവിടെ വന്നിട്ടുണ്ട്.

No comments:

Post a Comment