Sunday, June 28, 2026
ശ്രീ.എം പി.പരമേശ്വരൻ എൻ്റെ ഉണ്ണിയേട്ടൻ [ എന്നെ സ്വാധീനിച്ച വ്യക്തികൾ] വളരെക്കാലം മുമ്പ് ശാസ്ത്രസാഹിത്യ പരിഷത്തിൽ പ്രവർത്തിച്ച അന്നു മുതലറിയാം ഉണ്ണിയേട്ടനെ. അറിയും തോറും ആരാധന കൂടിക്കൂടി വന്നു. ഒരു ദിവസം ഗാന്ധി ജൂണി വെഴ്സിറ്റിയിൽ ഇക്ബാലുമൊത്തൊരു സെമിനാറിൽ പ്പങ്കെടുക്കണം. ഞാൻ തലേ ദിവസം അനിയൻ്റെ അവിടെ വരാം. നമുക്ക് ഒന്നിച്ച് പോകാം. സത്യത്തിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി.ആ അറിവിൻ്റെ തമ്പുരാനുമെത്ത്, കാഴ്ച്ചപ്പാടിൻ്റെ അപ്പൊസ്തലനു മൊത്ത് ഒരു ദിവസം!. ഞാൻ കാറയക്കാമെന്നു പറഞ്ഞതാ സമ്മതിച്ചില്ല. ഉച്ചയോടെ ഇവിടെ എത്തി. ഇഷ്ട വിഷയങ്ങൾ ഒരു പാടുള്ളതുകൊണ്ട് സമയം പോയതറിഞ്ഞില്ല. സാഹിത്യം, പരിസ്ഥിതി, ആഗോള താപനം എല്ലാം .ഞാൻ 'കാനന ക്ഷേത്രം'' എന്ന ഒരു ജൈവ വൈവിദ്ധ ഉദ്യാനത്തിന് പ്ലാനുണ്ട്.അതിനായി തറവാടിരിക്കുന്ന രണ്ടര ഏക്കർ മാറ്റി വച്ചിട്ടുണ്ട്. ഏട്ടെൻ്റെ വിലയേറിയ നിർദ്ദേശങ്ങൾ വേണം. അതു പറഞ്ഞപ്പഴെ അദ്ദേഹം ആവേശഭരിതനായി. ഞാനെൻ്റെ പ്രോജക്റ്റ് വിശദീകരിച്ചു. പിന്നീട് അതിന് ഇന്നത്തെ രൂപം കൈവന്നതിന് അദ്ദേഹത്തിൻ്റെ സംഭാവന ചെറുതല്ല. അന്ന് ഉച്ചയ്'ക്ക് നമ്മുടെ സ്ക്കൂളിലെ കുട്ടികളുമായി ഒരു ഇൻട്രാക്ഷൻ ഉണ്ടായിരുന്നു. ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിനും ആധികാരികമായി ഉത്തരം പറയാൻ പറ്റുന്ന ഒരു മഹത് വ്യക്തിയെ ആണ് നമുക്ക് കിട്ടിയിരിക്കുന്നത്. നിങ്ങൾ അത് പരമാവധി പ്രയോജനപ്പെടുത്തണം" നല്ല സംവാദമായിരുന്നു.പിന്നെ അമ്പലത്തിനു മുമ്പിലുള്ള ആൽത്തറയിൽ പോയി എല്ലാവരും പ്രകൃതിസംരക്ഷണത്തിനുള്ള പ്രതിജ്ഞ ചൊല്ലിയാണ് പിരിഞ്ഞത്. പിന്നെ ഗ്രന്ഥശാലയിൽ അദ്ദേഹത്തിൻ്റെ വേറൊരു മുഖമാണ് ഞങ്ങൾ കണ്ടത്.സാഹിത്യവും ശാസ്ത്രവും ആയിരുന്നു വിഷയം. അത് വിശദീകരിക്കാൻ അദ്ദേഹത്തെ കഴിഞ്ഞ് വേറൊരാളില്ല എന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടു. അതു കഴിഞ്ഞ് പലപ്പഴും അദ്ദേഹത്തിൻ്റെ ഇല്ലത്തു പോയിട്ടുണ്ട്. അറിവിൻ്റെയും കാഴ്ച്ചപ്പാടിൻ്റെയും ആതമ്പുരാന് ഇന്ന് ഒരു പുരസ്ക്കാരം കൂടി കിട്ടി എന്നറിഞ്ഞപ്പോ ൾ സന്തോഷം തോന്നി: നവ മലയാളി പുരസ്ക്കാരം.അങ്ങിനെ ഏറ്റവും അർഹമായ ആ കൈകളിൽത്തന്നെ ആ പുരസ്ക്കാരവും എത്തി.
Subscribe to:
Post Comments (Atom)

No comments:
Post a Comment