Thursday, June 25, 2026

തങ്കൻ്റെ ട്രാക്റ്ററിൽ ഡീസൽ [ കീശക്കഥ 205 ] തങ്കൻ നല്ല കാളപൂട്ടുകാരനായിരുന്നു. ട്രില്ലറും ട്രാക്റ്ററും വന്നതോടുകൂടി തങ്കൻ്റെ കാര്യം കഷ്ടത്തിലായി. പണി കുറഞ്ഞു;തൻ്റെ അരുമ ആയ കാളകളെ വിറ്റു. അങ്ങിനെ ഇരിക്കുമ്പഴാണ് ഗവന്മേൻ്റ് സ്ക്രീമിൽ സബ്സിഡിയോടു കൂടി ട്രാക്റ്ററിന് ലോൺ കിട്ടാമെന്നു വന്നത്. ചെറിയ പലിശയെ ഒള്ളു. തങ്കൻ ഡ്രൈവിഗ് ലൈസൻസെടുത്തു. ട്രാക്റ്റർ ഓടിക്കാൻ പഠിച്ചു. വീട്ടിലേക്ക് വീതിയിൽ വഴി വെട്ടി. പകലന്തിയോളം പണി എടുത്തു. ലോൺ ക്യത്യമായി അടഞ്ഞു. ഒരു ദിവസം ചേറിൽ പൂട്ടിക്കൊണ്ടിരിക്കുമ്പോൾ ഡീസൽ തീർന്നു പോയി. പാടത്തിനടുത്താണ് പമ്പ് പതിവുപോലെകന്നാസുമായി പമ്പിൽ ചെന്നു. ഡീസലും പെട്രോളും ഇനി മുതൽ കന്നാസിലോ കുപ്പിയിലോ തരില്ല.തങ്കൻ പമ്പുമുതലാളിയോട് കെഞ്ചി. ഇന്നു പണി തീർത്തു കൊടുക്കണ്ടതാണ്.സമ്മതിച്ചില്ല. വണ്ടി കൊണ്ടു വന്നാൽ ഇനി മുതൽ വണ്ടിയിൽ മാത്രം അടിച്ചു കൊടുക്കും. അവസാനം തങ്കൻ വണ്ടി കൊണ്ടുവരാമെന്ന് സമ്മതിച്ചു. ചേറിൽപ്പണിതു കൊണ്ടിരുന്ന വണ്ടി അതേപടി പമ്പിലേക്ക് ഓടിച്ചു കയറ്റി. കണ്ണാടി പോലെ തിളങ്ങിയിരുന്ന പമ്പിൻ്റെ പരിസരംമുഴുവൻ ചെളിയിലാറാടി.അതിനിടെ അവിടെ പെടോൾ അടിക്കാൻ വന്ന ബെൻസ് കാറിലും ചേറിൻെറ ഡിസൈൻ.പമ്പ് മുതലാളിയും ജീവനക്കാരും ഓടി വന്നു തങ്കനെതടഞ്ഞു. എല്ലാവരും കൂടി തങ്കനെ കൈവയ്ക്കും എന്ന സ്ഥിതി വന്നു. തങ്കൻ വണ്ടിയിൽ എഴുനേറ്റുനിന്ന് ഉറക്കെ തനിക്ക് കന്നാസിൽ ഡീസൽ നിഷേധിച്ചതിനെപ്പറ്റിയും വണ്ടി കൊണ്ടു വന്നാൽ തരാമെന്നു പറഞ്ഞതും വിവരിച്ചു.ഈ പമ്പിൻ്റെ തൊട്ടടുത്താണ് പണിയുന്നത്. എനിക്ക് വേറേ വഴിയില്ലായിരുന്നു.ആൾക്കാർ കൂടി.തങ്ക നെറ്ഭാഗത്താണ് ന്യായം എന്ന് പൊതുജനം വിധിച്ചു. അവസാനം അവർ ഡീസൽ അടിച്ചു കൊടുത്തു. തങ്കൻ വണ്ടി ഇരപ്പിച്ചു തിരിച്ചു പോകുമ്പോൾ പമ്പിൻ്റെ സകല മാന സ്ഥലങ്ങളിലും ചെളി തെറിച്ചിരുന്നു.

No comments:

Post a Comment