Monday, August 31, 2026
വിവേകാനന്ദപ്പാറ [ യാത്രാ നുറുങ്ങുകൾ - 12 04]" ജനസേവനമാണ് ഈശ്വരസേവ " എന്ന് നമ്മെപ്പ ഠിപ്പിച്ച വിവേകാനന്ദ സ്വാമിയുടെ സ്മാരക മന്ദിരത്തിലേയ്ക്കാണ് ഇനി യാത്ര. കന്യാകുമാരി തീരത്തു നിന്ന് കടലിൽ അഞ്ഞൂറു മീററർ മാത്രം ദൂരത്തിൽ ഒരു വലിയ പാറയുടെ മുകളിലാണ് ആദിവ്യ സ്മാരകം. ദൂരെ നിന്നു തന്നെ അത് നമുക്ക് കാണാം.1970-ൽ ആണ് ഈ സ്മാരകം ഉയർന്നത്. ശ്രീരാമകൃഷ്ണ പരമഹംസൻ്റെ ശിഷ്യനായ വിവേകാനന്ദന് ഭാരതീയ തത്വചിന്തയും, വേദാന്തദർശനവും ആഗോളതലത്തിൽ എത്തിയ്ക്കാനായിരുന്നു നിയോഗം.രാവിലെ ജട്ടിയിൽ എത്തിയതാണ്.അവിടെ നീണ്ട ക്യൂ ആണ്. ഒരു മണിക്കൂറിൽ കൂടുതൽ ക്യൂവിൽ നിൽക്കണ്ടി വരും.മണ്ണൂറ് രൂപാ കൊടുത്താൽ വിഐപി ക്യു ഉണ്ട്. അതിലാകാം. കൂടുതൽ സമയം അവിടെ ചിലവഴിക്കാമല്ലോ?. പടുകൂറ്റൻ ഫെറി വന്നു. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിക്കണം. പത്തു മിനിട്ടു കൊണ്ട് വിവേകാനന്ദ റോക്ക് മെമ്മോറിയയിൽ എത്തിച്ചു. അവിടെ കാലെടുത്തു വച്ചപ്പഴേ ഒരു വല്ലാത്ത പോസിറ്റീവ് എനർജി.ആ വലിയ സ്മാരകത്തിനു ചുറ്റും നടന്ന് മൂന്നു പ്രധാന സമുദ്രവും നമുക്ക് ഒരിടത്തു നിന്ന് കാണാം. അവിടെ സമയം പോണ ' തറിയില്ല. നല്ല കാറ്റ് .നല്ല തണുപ്പ്.ഞങ്ങൾ സാവധാനം വിവേകാനന്ദ മണ്ഡപത്തിലേക്ക് കടന്നു. നല്ല ഇരുട്ട്.പരിപൂർണ്ണ നിശബ്ദത. അങ്ങേ അറ്റത്ത് വിവേകാനന്ദ സ്വാമിയുടെ ഒരു പൂർണ്ണകായ പ്രതിമ. അവിടെ നമുക്ക് ശാന്തമായ അന്തരീക്ഷത്തിൽ അതീന്ദ്ര ധ്യാനത്തിൽ മുഴുകാം."സഹോദരീ സഹോദരന്മാരേ, " എന്ന അദ്ദേഹത്തിൻ്റെ ചിക്കാഗോ പ്രസംഗത്തിൻ്റെ ഹൃദ്യമായ സംബോധനയാണോർമ്മ വന്നത്.വിവേകാനന്ദൻ ചിക്കാഗോയിൽ വന്നിറങ്ങിയ സ്ഥലത്ത് പോകാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അജന്താ എല്ലോറാ ഗുഹാക്ഷേത്രങ്ങളുടെയും ചോഴ - പല്ലവ ശൈലിയുടെയും ഒരു സമന്വയം ആണിവിടം. സമയം പോയതറിഞ്ഞില്ല. ഒരു മനോഹര സ്വപ്നത്തിൽ നിന്നുണർന്ന പോലെ ഞങ്ങൾ സാവധാനം പുറത്തിറങ്ങി. ഈ കടൽ നീന്തിക്കിടന്ന് മൂന്നു ദിവസം ഇവിടെ ധ്യാനത്തിലായിരുന്നു സ്വമി. ഇവിടെവച്ചാണ് സ്വാമിക്ക് ആത്മീയ ദർശനം കിട്ടിയത്. അവിടന്നിറങ്ങി. ഇനി ശ്രീപദമണ്ഡപം. കന്യാകുമാരി ദേവി ശിവനെ ഭർത്താവായി കിട്ടാൻ ഒറ്റക്കാലിൽ തപസ്സു ചെയ്തിവിടെയാണത്രെ. മൂന്നു പ്രധാന സമുദ്രങ്ങളുടെ സംഗമ സ്ഥാനമാണിവിടം ഇൻഡ്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ.ആ മഹാ സാഗരങ്ങളെ സാക്ഷി നിർത്തി ഒരു പുതിയ ഉൾക്കാഴ്ച്ചയുമായാണ് അവിടുന്ന് മടങ്ങിയത്.അടുത്തത് അങ്ങു ദൂരെ തിരുവള്ളുവരുടെ പടുകൂററൻ പ്രതിമയുടെ സവിധത്തിലേയ്ക്ക്
Subscribe to:
Post Comments (Atom)

No comments:
Post a Comment