Monday, September 7, 2026
ആറാട്ടുകടവു മുതൽ അമ്പലനട വരെ ആറായിരം ദീപങ്ങൾ [ ഏകാദശി വിളക്ക് ] തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന കുറിച്ചിത്താനം പുതുക്കാവിലിലെ ഏകാദശി മഹോത്സവം പ്രസിദ്ധമാണ്. മണ്ണയ്ക്ക നാട് ജലാധി വാസഗണപതിയുടെ ചിറയിലാണ് ഭഗവാൻ്റെ ആറാട്ട് .ആറാട്ടു കഴിഞ്ഞ് പൂർണ്ണ ചൈതന്യത്തോടെ തിരിച്ചെഴുന്നള്ളുമ്പോൾ ഒരു കിലോമീറ്റർ ദൂരത്തിൽ വഴിയുടെ രണ്ടു വശങ്ങളും കരുത്തോല തൂക്കി ദീപം തെളിച്ച് ഭക്തജനങ്ങൾ പുത്തൃക്കോവിലപ്പനെ എതിരേൽക്കുന്നു. അമ്പലത്തിൻ്റെ മൈതാനത്തിൻ്റെ പടിഞ്ഞാറെ അറ്റത്തുള്ള ആറാട്ടുപന്തലിൽ എഴുന്നള്ളുന്ന ഭഗവാനെ ഗജവീരന്മാരുടെ അകമ്പടിയോടെ പഞ്ചവാദ്യമേളത്തോടെ ഭക്തജനങ്ങൾ സ്വീകരിക്കുന്നു. അപ്പഴേക്കും വിശാലമായ മൈതാനം മുഴുവൻ വിളക്കുകൾ തെളിഞ്ഞിരിക്കും പിന്നെ പ്രസിദ്ധമായ ആൽത്തറമേളം ഈ സമയത്ത് ഗ്രാമം മുഴുവൻ അവരുടെ വീടുകളിൽ ദീപം തെളിയിച്ച് "ദേശവിളക്ക് " ആഘോഷിക്കുന്നു. നാടു മുഴുവൻ ജാതി മത ഭേദമന്യേ ആഘോഷിക്കുന്ന ഈ ഉത്സവം പൂതൃക്കോവിലപ്പനുമാത്രം സ്വന്തം
Subscribe to:
Post Comments (Atom)

No comments:
Post a Comment