Wednesday, September 9, 2026
അവർ ലേഡി ഓഫ് റാൻസം ചർച്ച് [യാത്രാനുറുങ്ങുകൾ - 121]കന്യാകുമാരിയിലെ പ്രസിദ്ധമായ ദേവാലയമാണിത്. "തൂയ അലങ്കാര ഉപകാര മാതാ തിരുത്തലം" എന്നാണ് തമിഴകത്ത് ഈ പള്ളി അറിയപ്പെടുന്നത്. പോർച്ചുഗീസ് ഗോതിക് ശൈലിയിലുള്ള, തൂവെള്ള മാർബിളിൽ തീർത്ത ഇതിൻ്റെ പ്രൗഢഗംഭീരമായ ഗോപുരം ദൂരെ നിന്നുതന്നെ കാണാം.വിശുദ്ധ ഫ്രാൻസിസ് സേവ്യറുമായി ഈ പള്ളിയുടെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നു. ജെസ്യൂട്ട് മിഷൻ പ്രവർത്തനങ്ങളുടെ പ്രധാന കണ്ണികളിലൊന്നാണ് ഈ ദേവാലയം. പള്ളിയുടെ പ്രധാന ഭാഗത്തുള്ള പന്ത്രണ്ട് ചെറിയ സ്തൂപങ്ങൾ (ഗോപുരങ്ങൾ) യേശുക്രിസ്തുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാരെ പ്രതിനിധീകരിക്കുന്നു. ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന മനോഹരവും വലുതുമായ പള്ളിമണി ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. പള്ളിയിലെ പ്രധാന അൾത്താരയിൽ പരിശുദ്ധ മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്നു.എല്ലാ വർഷവും ഡിസംബറിലെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന നഗരപ്രദക്ഷിണം വളരെ പ്രസിദ്ധമാണ്; സ്വർണ്ണത്തേരിൽ മാതാവിൻ്റെ സ്വരൂപവും വെള്ളിരഥങ്ങളുടെ അകമ്പടിയോടും കൂടിയാണ് ഈ പ്രദക്ഷിണം നടക്കുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇതിൽ പങ്കെടുക്കാറുള്ളത്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ശാന്തവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ പുണ്യദേവാലയം നൽകുന്ന മനശ്ശാന്തിയും കുളിർമയും വേറിട്ടൊരു അനുഭവം തന്നെയാണ്.
Subscribe to:
Post Comments (Atom)

No comments:
Post a Comment