Tuesday, September 8, 2026
കന്യാകുമാരിയിലെവിളക്കുമാടം [ യാത്രാ നുറുങ്ങുകൾ - 1210 ] ഇൻഡ്യയുടെതെക്കേ അറ്റത്തെ ഏറ്റവും പ്രധാനപ്പെട്ട നാവിക ലാൻ്റ്മാർക്കാണ് ഈ ലൈറ്റ് ഹൗസ് .വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ചുവപ്പും വെള്ളയും കൂടിയ ചതുരാകൃതിയിലുള്ള അ ശിലാ ഗോപുരത്തിന് നൂറടി ഉയരം വരും' പ്രവേശനത്തിന് നിസ്സാര നിരക്കാണ്.ക്യാമറക്ക് വേറെ കൊടുക്കണം.മുകളിലെയ്ക്ക് കയറാൻ പടികളും അത്യാവശ്യം വേണ്ടവർക്ക് ലിഫ്ററും ഉണ്ട്.സ്റ്റപ്പ് നല്ല രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.ഉരുണ്ടു കൃതിയിലുള്ള സർപ്പിളാകൃതിയിലുള്ള കോവണിയെക്കാൾ എളുപ്പമാണിത്. മുകളിലെത്തിയാൽ അതിനു ചുറ്റും ബാൽക്കണിയുണ്ട്. അവിടെ നിന്നുള്ള മണ്ണൂറ്റി അറുപത് ഡിഗ്രിയിലുള്ള പനോര മിക്ക് വ്യൂവർണ്ണനാതീതമാണ്. ഒരു ഡ്രോണിൽ നിന്നുള്ള ദൃശ്യത്തിനെക്കാൾ നഗ്നനേത്രങ്ങൾ കൊണ്ടുള്ള കാഴ്ച്ചകൾക്ക് മിഴിവേകും.നല്ല തെളിഞ്ഞ ആകാശത്തിൽ കന്യാകുമാരിയുടെ കാഴ്ച്ച ഒരു ത്രിമാനചിത്രം പോലെ കമനീയം.ബാൽക്കണിക്ക് ചുറ്റും നടന്ന് കാഴ്ച്ചകൾ ആസ്വദിക്കാം: സന്ദർശ്ശന സമയം ഒന്നു വ്യത്യാസപ്പെടുത്തി ഉദയാസ്ഥമനങ്ങൾ കാണാനും കൂടിയുള്ള സൗകര്യം ഒരുക്കിയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി റഡാറും ആധുനിക തീരദേശ നിരീക്ഷണ ഉപകരണങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്
Subscribe to:
Post Comments (Atom)

No comments:
Post a Comment