Sunday, September 6, 2026

ശുചീന്ദ്രം ശ്രീ താണു മാലയൻ പെരുമാൾ ക്ഷേത്രം [ യാത്രാ നുറുങ്ങുകൾ - 12O9] കന്യാകുമാരിയിൽ നിന്ന് പതിനൊന്ന് കിലോമീറ്റർ ദൂരമേ ഉള്ളു ശുചീന്ദ്രത്തേക്ക്. പല സിനിമകളിലും കണ്ടു പരിചയമായ ഈ ക്ഷേത്രത്തിൽ ഇതുവരെ പോകാൻ ഭാഗ്യമുണ്ടായില്ല. ദൂരെ നിന്നു തന്നെ ദ്രാവിഡ ശൈലിയിലുള്ള ക്ഷേത്രത്തിൻ്റെ രാജഗോപുരം കാണാം.ശിവനാണ് പ്രാധാന്യം എങ്കിലും ത്രിമൂർത്തി സങ്കൽപ്പത്തിലാണ് പൂജ. വിഗ്രഹത്തിൻ്റെ മുകൾഭാഗം ശിവൻ [ താണു ], മദ്ധ്യഭാഗം വിഷ്ണു [ മാൽ], താഴെ ബ്രഹ്മാവ് [ അയൻ] അങ്ങിനെയാണ് ആ ശിവലിംഗം സങ്കൽപ്പിച്ചിരിക്കുന്നത്.ഗൗതമ മഹർഷിയുടെ ഭാര്യയുടെ പാതിവൃത്യം പരീക്ഷിക്കാൻ പോയ ത്രിമൂർത്തികൾ ജലം ആവശ്യപ്പെട്ടു.അതും പൂർണ്ണനഗ്ന ആയി വേണം തരാൻ എന്നും പറഞ്ഞു.ഗൗതമ പത്നി തൻ്റെ തപശക്തി കൊണ്ട് ത്രിമൂർത്തികളെ പിഞ്ചു കുഞ്ഞുങ്ങളാക്കി മാറ്റി എന്നുകഥ. ത്രിമൂർത്തികൾ ക്ഷമ പറഞ്ഞ് അവരെ പൂർവ സ്ഥിതിയിലാക്കാൻ അപേക്ഷിച്ചു.അതുകൊണ്ടായിരിക്കാം ഇവിടെ ഒരു വിഗ്രഹത്തിൽ ത്രിമൂർത്തി സങ്കൽപ്പം.അതു പോലെ ഗൗതമ പത്നിയേ ചതിച്ച ദേവേന്ദ്രനും ശാപമോക്ഷത്തിന് ശുചീന്ദ്രത്താണ് വന്നതെന്നും കഥയുണ്ട്. പരശുരാമൻ പ്രതിഷ്ഠിച്ച നൂറ്റി എട്ടു ക്ഷേത്രങ്ങളിൽ ഈ മഹാക്ഷേത്രവും പെടും. പണ്ട് തിരുവതാo കൂർ വകയായിരുന്നു ഈ ക്ഷേത്രം.ഇതിൻ്റെ അലങ്കാര മണ്ഡപം ഒറ്റക്കല്ലിൽ കൊത്തി എടുത്തതാണ്. സപ്തസ്വരം പൊഴിക്കുന്ന കൽത്തൂണുകളും ഇവിടത്തെ പ്രത്യേകതയാണ്.ഇരുപത്തിരണ്ടടി ഉയരമുള്ള ഹനുമാൻ വിഗ്രഹം ഇൻഡ്യയലേ തന്നെ ഏറ്റവും വലുതാണ് . കുപ്രസിദ്ധമായ "കൈമുക്ക് പരീക്ഷ ഈ ക്ഷേത്രത്തിലുണ്ടായിരുന്നു. തിളച്ച എണ്ണയിലോ നെയ്യിലൊകൈമുക്കു ക.പൊള്ളിയില്ലങ്കിൽ അവരെ 'കുറ്റവിമുക്തനാക്കും. പക്ഷേ പിൽക്കാലത്ത് തിരുവിതാംകൂർ മഹാരാജാവ് ഇത് നിരോധിക്കുകയുണ്ടായി. ഒരു വിഗ്രഹത്തിൽ തന്നെ ത്രിമൂർത്തികളെ ഒന്നിച്ചു സങ്കൽപ്പിച്ചുള്ള പൂജ ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേക തയാണ്.

No comments:

Post a Comment