അച്ചുവിന് 7 -ആംനമ്പർ ജഷ്സി ......
മുത്തശ്ശാ അച്ചു സോക്കർ കോച്ചിങ്ങിന് പോവ്വാ .. ഇന്ത്യയിൽ ഫുട്ബോളിന് അമേരിക്കയിൽ സോക്കർ എന്നാ പറയുക . ഇവിടെ ഫുട്ബോൾ എന്നുപറഞ്ഞാൽ "റബ്ബി "കണ്ടിട്ടില്ലേ .അതുപോലെ ആണ് . ഓവൽ ഷെയ്പ്പിലാ അതിൻറെ പന്ത് . ആ പന്തിന് "വണ്‍ ഫുട്ട് "നീളമുണ്ട് .അതാ അതിന് ഫുട്ബോൾ എന്നു പറയുന്നേ .ഇതൊക്കെ അച്ചുവിന് കോച്ച് പറഞ്ഞുതന്നതാ .
അഞ്ചു വയസിൽ താഴെയുള്ളവർക്കാ കോച്ചിംഗ് . അച്ചുവിന് ഓൾമോസ്റ്റ് ഫൈവ് ഇയ്യേഷ്സ് ആയി .പക്ഷേ ജോബിൻ തടിയനാ .അവനെ എനിക്കു പേടിയാ . ഓടിവന്ന് അച്ചുവിൻറെ ബോടിയിലിടിച്ചാൽ അച്ചു ജാമാകും .വേൾഡ് കപ്പിലെ പോലെ വന്ന് കടിക്കാതിരുന്നാൽ മതിയായിരുന് നു . കോച്ച് ശ്രദ്ധിക്കും .പക്ഷേ ജോബിന് അച്ചുവിൻറെ കൂട്ട് ഓടാൻ പറ്റില്ല .ഇപ്പോൾ അച്ചു നന്നായി പാസുചെയ്യും ,ട്രീബിൾ ചെയ്യും , .അച്ചുവിന് ഏറ്റവും ഇഷ്ട്ടം മെസ്സിയെ ആണ് . മുത്തശ്ശൻ വേൾഡ് കപ്പ് കണ്ടില്ലേ .ഞാൻ മുഴുവൻ കണ്ടു .അച്ചുവും ഒരിക്കൽ വലിയ കളിക്കാരനാകും .പക്ഷേ മെസ്സിയുടെ പത്താം നമ്പർ ജേഷ്സ്സി വേണമെന്നുണ്ടായിരുന്നു .കോച്ച് സമ്മതിച്ചില്ല .പത്താം നമ്പർ ജോബിന് കൊടുത്തു . അച്ചുവിന് ശകലം ദേഷ്യോം കുറച്ചു സങ്കടോം വന്നു .
അച്ഛൻ പറഞ്ഞു "അച്ചുവിൻറെ "ലക്കി നമ്പർ" ഏഴ് ആണ് .ലോകത്തിലെ ഏറ്റവും വലിയ കളിക്കാരൻ ക്രിസ്ത്യാനോ റൊണാൾഡോ യുടെ നമ്പർ ആണത് ." അച്ചുവിനും ഏഴുമതി .
No comments:
Post a Comment