എന്താ അവൻ വലുതാകാത്തെ മുത്തശ്ശാ .........
മുത്തശ്ശാ എൻറെ പാച്ചുവിനെന്താ എന്നേ കൂടുതൽ ഇഷ്ട്ടംന്നറിയോ ? .ഞാൻ ഉണ്ണികൃഷ്ണനോട് എന്നും പ്രാർഥിച്ചിട്ടാ അവൻ ബോയ് ആയത് .അമ്മയ്ക്കും അച്ഛനും ഗേൾ വേണമെന്നായിരുന്നു .അച്ഛനും ഞാനും ബോയ് അല്ലേ എന്നിട്ടെന്താ അച്ചനിങ്ങനെ . അതുകൊണ്ടെന്താ അവരെക്കായിലും പാച്ചുവിന് എന്നോടാ ഇഷ്ട്ടം .ഞാൻ അവന് പാട്ടുപാടി കൊടുക്കും .ഉണ്ണീ ..വാ ,വാ അല്ലങ്കിൽ ...ചെത്തിമന്ദാരം ....അപ്പോൾ അവൻ കരച്ചിൽ നിർത്തും .എൻറെ വിരലിൽ അവൻ മുറുക്കെപ്പിടിക്കും .ഏട്ടൻ പോകാതിരിക്കാനാ .പക്ഷേ എട്ടന് സ്കൂളിൽ പോകണ്ടേ .
എന്താ ഇവൻ വലുതാകാത്തെ ..മുത്തശ്ശാ . എനിക്ക് അവൻറെ കൂടെ ക്രിക്കറ്റു കളിക്കാനാ ബോയ് വേണമെന്ന് അച്ചു ഉണ്ണികൃഷ്ണനോട് പറഞ്ഞേ .ഗേൾസ് ക്രിക്കറ്റ് കളിക്കില്ല . ഇവനൊന്നു വേഗം വലുതായാൽ മതിയായിരുന്നു .അവൻ ഫൈവ് ഇയ്യേഷ്സ് ആകുമ്പോൾ അച്ചുവിന് ടെൻ ഇയേഷ്സ്സാകും . അപ്പോ അവൻറെ കൂടെ ഓടി ക്കളിക്കാം .
പക്ഷേ ഒരു പേടിയുണ്ട് .അവൻ മുട്ടുകുത്തി നടക്കാറാകുംപോൾ കോണിയുടെ അടുത്തെത്തിയാൽ സൂക്ഷിക്കണം . എന്താ ചെയ്യാ . അവിടെ ഒരു "ഫെൻസ്" ഉണ്ടാക്കണം . അച്ഛനോട് പറയാം . ഇപ്പത്തന്നെ വേണം . അച്ചു സ്കൂളിൽ പോകുമ്പോൾ അവന് മുട്ടുകുത്താറായാലോ ? .
No comments:
Post a Comment