അച്ചുവിന് "അമ്മ "എന്നെഴുതണം ............
മുത്തശ്ശാ മലയാളം പഠി ച്ചാലോ ?.പക്ഷേ മലയാളത്തിൽ മോർ ദാൻ ഫിഫ്ടി ലെറ്റർ ഉണ്ട് .ഇംഗ്ലീഷിൽ ട്വന്റിസിക്സ് ലെറ്ററേ ഉള്ളു .മുത്ത ശ്ശൻ കൊണ്ടുവന്ന ബുക്ക് അച്ചു കണ്ടു .അതു മുഴുവൻ പഠിക്കാൻ അച്ചുവിന് പറ്റില്ല . പക്ഷേ "അമ്മ " എന്നെഴുതണമെന്നുണ്ട് .അച്ചു ,പാച്ചു ,അച്ഛൻ ,ആന അങ്ങിനെ എല്ലാം പഠിക്കണമെന്നുണ്ട് . അക്ഷരം മുഴുവനൊന്നും പഠിക്കണ്ട .
ഭീമൻ ,ഹനുമാൻ ,ഗണപതി ഒക്കെ പഠി ക്കാം .പക്ഷേ ഭീമൻറെ സണ്‍ ഖടോൽ ക്കചൻ അതുവേണ്ട .അത് ഡിഫികൽറ്റാ . ഇന്ത്യയിൽ മണലിൽ വിരലുകൊണ്ടാ എഴുതുന്നെ അല്ലേ .അമ്മമ്മ പറഞ്ഞു .എന്തിനാ ഈ മണലിൽ എഴുതുന്നെ ?..അതുപോലെ മുത്തശ്ശന് ടീച്ചർ "ലീഫിലാ " എഴുതിത്തന്നത് എന്നു പറഞ്ഞു . ലീഫിൽ എന്തുകൊണ്ടാ എഴുതുക .അച്ചുവിന് ചിരിവരുന്നുണ്ട് .സില്ലി തിങ്ങ്സ് .
മമ്മി എന്നെഴുതുന്നതിലും അച്ചുവിനിഷ്ട്ടം അമ്മ എന്നാണ് . "അമ്മ " എന്നെഴുതുമ്പോൾ മലയാളം പഠിക്കണമെന്ന് തോന്നും . പക്ഷേ വേണ്ടാ . അച്ചുവിന് ഇഷ്ട്ട മുള്ളത് മാത്രം എഴുതാൻ പഠിച്ചാൽ മതി .ബാക്കി ഇംഗ്ലീഷ് മതി
No comments:
Post a Comment