അച്ചുവിൻറെ "ടൈം ഔട്ട് "......
ഇന്ന് അച്ചുവിനെ കൊണ്ടുവരാൻ മുത്തശ്ശനാണല്ലോ വന്നത് . അച്ചുവിന് സന്തോഷായി .എന്നാലും അച്ചുവിന് ഇന്ന് ഒരു സങ്കടമുണ്ട് . ഇന്നു ജോബിനെ ടീച്ചർ ടയിം ഔട്ടിൽ ഇരുത്തി . ജോബ് എൻറെ ബെസ്റ്റ് ഫ്രണ്ടാ . "ടയിം ഔട്ട് "എന്താണന്നു മുത്തശ്ശനറിയോ ?.കുട്ടികൾ വികൃതി കാണിച്ചാൽ ക്ലാസിന്റെ മൂലയിൽ ഒരുകസേരയിൽ ഒറ്റക്കിരിക്കണം .മിണ്ടാൻ പാടില്ല .കൂടുത്തൽ "ക്രയ്സി " ആയാൽ വാണിംഗ് പോലും ഇല്ലാതെ "ഔട്ട് സൈഡ് ടൈം ഔട്ട് " ഉണ്ട് .കൂട്ടുകാരെ കാണാൻ പോലും പറ്റില്ല .ശരിക്കും സങ്കടം വരും .തെറ്റ് എന്താണന്നു തിങ്ക് ചെയ്യാനാണത്. തെറ്റ് മനസിലാക്കി റിപ്പണ്ട് ചെയ്യണം അപ്പോൾ കയറ്റിയിരുത്തും .
ഇന്ന് അച്ഛൻ എന്നെ ടൈം ഔട്ടിൽ ഇരുത്തും എന്നാ തോന്നണേ .ഇന്നു ടിഫിൻ മുഴുവൻ കഴിച്ചില്ല .ഫുഡ് കഴിക്കാതിരുന്നാൽ ടൈം ഔട്ടിൽ ഇരുത്തും എന്നാ പറഞ്ഞിരിക്കുന്നെ . ജോബ് പകുതി കഴിച്ച് ബാക്കി ട്രാഷിൽ ഇടും . അത് ചീറ്റിങ്ങാ . അച്ചു അത് ചെയ്യില്ല . ടൈം ഔട്ടിൽ ഇരുത്തിയാലും അച്ഛനെ ചീറ്റ് ചെയ്യാൻ പാടില്ല .ആരേം ചീറ്റ് ചെയ്യാൻ പാടില്ല . ടൈം ഔട്ടിൽ ഇരുത്തിയാൽ അച്ചുവിന് സങ്കടം വരും .അച്ഛനും സങ്കടമുണ്ട് . കൂടുതൽ സങ്കടം അമ്മയ്ക്കാ .അതാ അച്ചുവിന് സങ്കടം . ഇതെന്തിനാ മുത്തശ്ശാ എല്ലാവർക്കും സങ്കടത്തിന് ഒരു ടൈം ഔട്ട് .
No comments:
Post a Comment