എന്നിട്ട് അച്ചു അതിനെ പറപ്പിച്ചു വിടും ...........................
മുത്തശ്ശാ ഇന്ന് അച്ചുവിൻറെ ലൈഫ് ആകെ സ്പോയിൽ ആയി . സ്കൂളിലേക്ക് ബസ് കാത്തുനിന്നപ്പോൾ ഒരു പാവം "ബേർഡ് " വഴിയരികിൽ കിടക്കുന്നു . അതിന് എന്ജുരിയാ . പാവം .ഒരു കാനറി പക്ഷിയാണ് .നല്ല മഞ്ഞനിറമുള്ള അതിൻറെ ചിറകിൽ ചോര . എൻറെ ഫ്രണ്ട്സ് അതിനെ കല്ലെറിഞ്ഞു . അച്ചു അവരുമായി വഴക്കുണ്ടാക്കി .എൻറെ ഫ്രണ്ട് ജോബ് ആണെന്നെ രക്ഷിച്ചത് . ജോബിന് നല്ല ശക്ത്തിയാ .
ഞാനെൻറെ സ്നാക് ബോക്സ് തുറന്ന് അതിന് സ്നാക്ക് കൊടുത്തു . അത് കഴിച്ചില്ല .അത് പേടിച്ചിരിക്കുകയാ . ബസ്സ് വരാറായി . എന്താ ചെയ്യാ .അച്ചുവിൻറെ ലഞ്ച് ബോക്സിലെ ഫുഡ് ട്രാഷിൽ ഇ ട്ടു .അതിനെ പതുക്കെ എടുത്ത് ആ ബോക്സിൽ വച്ചു. പാവം അതിന് വേദനിച്ചോ ആവോ .സ്കൂൾ ബസ് വന്നാൽ പോകണം .ബേർഡിനെ ബസ്സിൽ കയറ്റില്ല . ഞാൻ അതിനെ നമ്മുടെ കമ്മ്യുണിറ്റി ഓഫീസിൽ കൊണ്ടുവച്ചു .സ്കൂൾ വിട്ടു വരുമ്പോൾ എടുത്തോളാം എന്ന് പറഞ്ഞതാ .മുത്തശ്ശനറിയില്ലേ ? അതിൻറെ മുമ്പിലല്ലേ ബസ് വരുന്നത് .ഞാനോടിചെന്നു ബസിൽ കയറി .
ഇപ്പോൾ വന്നപ്പോൾ ബേ ർഡ് അവിടെ ഇല്ല . അവർ അതിനെ "ആനിമൽ റെസ്ഖ്യ്യൂ സെൻട്രലിൽ "കൊണ്ടുപോയി എന്നു പറഞ്ഞു .അച്ചുവിന് വിഷമായി .അച്ചു കരഞ്ഞപ്പോൾ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയതാണ് അതിന് പറക്കാറായാൽ അച്ചുവിന് തരാം എന്നുപറഞ്ഞു . മുത്തശ്ശാ ...നമുക്കവിടെ പോകാം . ആ "ബേർഡിനെ " പറക്കാറായാൽ അച്ചു കൊണ്ടുവരും .എന്നിട്ടതിനെ പറപ്പിച്ച് വിടും .അതിൻറെ അച്ഛനും അമ്മയും സങ്കടപ്പെട്ടിരിക്കുകയാകും
No comments:
Post a Comment