Saturday, April 11, 2015

         അച്ചുവിൻറെ  "ടെൻഷൻ "...............


ഇന്ന് അമ്മക്ക് ചെക്കപ്പിന് പോകണം .അമ്മമ്മയും അച്ഛനും കൂടെ പോകും .അച്ചു വേണം അനിയനെ നോക്കാൻ . ഞാനവന്റെ അടുത്തു തന്നെ ഉണ്ടാവണം .കരഞ്ഞാൽ മുത്ത ശ്ശൻ അവനെ എൻറെ മടിയിൽ വച്ചു തന്നാൽ മതി .കരയാതിരുന്നാൽ മതിയായിരുന്നു .  "ഉണ്ണി  വാ വാ ..."അച്ചുവിന് പാട്ടറിയാം . അവന് പാട്ടിഷ്ട്ടായിരിക്കും .പാട്ട് പാടി അവനെ ഉറക്കാം .

  അവനെ മുറുക്കെപ്പിടിക്കാൻ പാടില്ല ."ഫെതെർ ടച് " എന്നാ അച്ഛൻ പറഞ്ഞെ .അവൻ അച്ചുവിൻറെ വിരലിൽ പിടിച്ചാൽ വിടില്ല .അത്രക്ക് ഇഷ്ട്ടാ ഏട്ടനെ . അവനെ ഒന്നു മുറുക്കെ കെട്ടിപ്പിടിക്കാൻ തോന്നുന്നു .വേണ്ട .അവനു വേദനിച്ചാലോ .അവൻ കരഞ്ഞാൽ  നെപ്പിൾ വായിൽ വച്ചാൽ മതി .അമ്മ പറഞ്ഞതാ . പാവം പാലാണന്നു വിചാരിച്ച് കുടിക്കും . അത് ചീറ്റിങ്ങാ .കരഞ്ഞാലും അച്ചു അവനെ പറ്റിക്കില്ല .എന്നാലും എങ്ങിനെ കരച്ചിൽ മാറ്റും .

   ഡയപ്പർ ഉള്ളത് രക്ഷപെട്ടു .അല്ലങ്കിൽ അവൻ ഏട്ടനെ പറ്റിച്ചെനേ .അച്ചുവിന് വിശക്കുന്നുണ്ട് .എന്താ ചെയ്യാ .മുത്തശ്ശൻ പാല് ഇങ്ങോട്ട് തന്നാൽ മതി .അവൻറെ അടുത്തുന്നു അച്ചു മാറില്ല .അമ്മ താമസിച്ചാൽ പ്രശ്നാകും .അവന് വിശന്നാൽ പാലിന് അമ്മ വരണം .എന്താ ചെയ്യാ .ആയ്യോ അവൻ കരഞ്ഞു തുടങ്ങി .അച്ചുവിന് 'ടെൻഷൻ ' ആകുന്നുണ്ടിട്ടോ.  ......

No comments:

Post a Comment