Sunday, April 19, 2015


ആമിഷ് വില്ലേജിലൂടെ --നൂറ്റാണ്ടുകൾ പുറകോട്ട് ഒരു യാത്ര ...

പെൻസിൽവാലിയായിൽ "ദി ആമീഷ് വില്ലേജ് ". അവിടെ നമ്മളെ നൂറ്റാണ്ടുകൾ പിന്നോട്ട് നടത്തുന്ന ജീവിതരീതിയുള്ള ഒരു ജന സമൂഹം .ഏതാണ്ട് ഒരു മുപ്പതിനായിരത്തോളം പേർ വരും . അവർ റേഡിയോ ,ടി വി ,മോബൈൽഫോണ്‍ ഒന്നും ഉപയോഗിക്കുന്നില്ല .കാറും മോട്ടോർ സൈക്ലും അവർക്ക് വേണ്ട . .സൈക്കിൾ മാത്രം .അതും ഒരു പ്രത്യേക തരം സൈക്കിൾ . കറണ്ടില്ല .സോളാർ എനർജിയും ,മറ്റ് ഓയിൽ ഗ്യാസും മാത്രം ,അവിടെ വിദ്യാഭ്യാസം എട്ടാം ക്ലാസ് വരെമാത്രം . ഒരുമുറി സ്കൂളുൾ .ഒരു ടീച്ചർ .ഗവർന്മേന്റിന്റെ ഒരു സഹായവും സ്വീകരിക്കില്ല .

കൃഷിയും മൃഗസംരക്ഷണവും പ്രധാനജോലി .അവരുടെ "ഫുഡ് പ്രോടക്ട്സ് "പ്രസിദ്ധമാണ് . കൊച്ചുകുട്ടികൾ മുതൽ വൃദ്ധൻമ്മാർ വരെ എല്ലാവരും പണിയെടുക്കുന്നു .ഒരുനിമിഷം ആരും വെറുതെ ഇരിക്കില്ല . ഒരാൾക്ക്‌ ഒരു പ്രശ്നം വന്നാൽ എല്ലാവരും കൂടി പരിഹാരം കാണുന്നു .സമയം കിട്ടുമ്പോൾ അവർ കരകൌശല വസ്തുക്കൾ ഉണ്ടാക്കുന്നു .വിൽക്കുന്നു .വലിയ കുടുംബം .ലളിതമായ ജീവിതരീതി .ആര്ഭാടങ്ങളിൽ ബ്രമമില്ല .ആഭരണങ്ങൾ ഉപയോഗിക്കില്ല .ലാളിത്യമുള്ള വസ്ത്രധാരണരീതി .

ജെർമ്മനിയിൽ നിന്ന് കുടിയേറിയവർ ആണിവർ .ആരേയും ആ കമ്മ്യൂനിറ്റിയിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കില്ല .പുറത്തുനിന്നുള്ള വിവാഹ ബന്ധവും നിഷിദ്ധം .എല്ലാവരും എല്ലാവർക്കും വേണ്ടി സുഖമായി ജീവിക്കുക .അവരുടെ കളികളിൽ പോലും ജയപരാജയങ്ങൾ ഇല്ല അന്വോന്യം പകയില്ല വിദ്വേഷമില്ല .

ആ ആമിഷ് വില്ലേജിൽ ചുറ്റിസഞ്ചരിച്ചു മടങ്ങിയപ്പോൾ ,ഈ ഉപഭോക്തൃസംസ്ക്കാരത്തിൽ ഭ്രമിച്ച് മനസമാധാനം നഷ്ട്ടപ്പെട്ട് ജീവിക്കുന്ന നമ്മുടെ ഈ പരിഷ്കൃത സമൂഹത്തോട് അവർ തരാൻ ഉദ്ദേശ്ശിക്കുന്ന സന്ദേശം വലുതാണന്നു തോന്നി .

No comments:

Post a Comment