Saturday, April 25, 2015

  അവൻ ഒന്ന് ചിരിച്ചങ്കിൽ .....

  പാച്ചു നല്ല ഉറക്കാ .അവനൊന്നുനർന്നങ്കിൽ . ഉണർത്തിയാലോ  . വേണ്ട .അവൻ കരയും .അമ്മ ചീത്ത പറയും .അവനെപ്പഴും കരച്ചിലാ .ചിരിക്കില്ല . അച്ചു അടുത്തുള്ളപ്പോൾ അവൻ ഒന്ന് ചിരിച്ചു .പക്ഷേ ഉറക്കത്തിലാ . സ്വപ്നം കണ്ടുകാണും . അവനെന്തുസ്വപ്നമാണാവോ കണ്ടത് . "സ്വീറ്റ് ഡ്രീംസ്‌ "ആകും .അതാ ചിരിച്ചത് .
   അവനുനർന്നപ്പോൾ അമ്മ പാല് കൊടുത്തു .പാലു കുടിക്കുമ്പോൾ ഏട്ടനെ ഒന്ന് നൊക്കുകപൊലുമില്ല .ഇനി അവനെ കുളിപ്പിക്കും . അച്ചു അടുത്ത് പോയി നിൽക്കും . ചെത്തിപ്പൂവിട്ട് വെന്ത വെളിച്ചണ്ണ എന്നാ അമ്മമ്മ പറഞ്ഞത് . അതിന് നല്ല മണം .അച്ചുവിനിഷ്ട്ടാ . അവൻറെ തലയിൽ വെള്ളമോഴിക്കുംപോൾ അച്ചുവിന് ടെൻഷൻ ആകും . ഈ അമ്മമ്മയുടെ ഒരു കുളിപ്പിക്കൽ .ഇതൊന്നു കഴിഞ്ഞാൽ മതിയായിരുന്നു .ഇനി കണ്ണ് എഴുതിക്കും .അമ്മമ്മ ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന മഷ്യാ . എന്തിനാ ഈ ആണ്‍കുട്ടികളെ കണ്ണ് എഴുതിക്കുന്നെ ?.അച്ചു സമ്മതിക്കില്ല .കവിളിൽ ഒരു കറുത്ത പൊട്ടും .കേമായി .അവൻ കരഞ്ഞു .ഇനിയും പാലുകുടിക്കാനാകും . ഇനി പൂജാ മുറിയിൽ ദീപം കാണിക്കും .മൂവ് ചെയ്യുന്ന ഫ്ലയും കാണുന്നത് കണ്ണിന് നല്ലതാ .മുത്തശ്ശൻ പറഞ്ഞില്ലേ . അപ്പോൾ അമ്മമ്മയുടെ ഒരു പാട്ടുണ്ട് .നല്ല രസാ .ഇനി വയമ്പ് കൊടുക്കുംപഴാ ബഹളം .നല്ല എരിവാ വയമ്പിന് .ഒരുദിവസം അച്ചു വായിൽ വച്ച് നോക്കി .തേനും കൂട്ടിയാ കൊടുക്കുന്നെ .അപ്പോ കൊഴപ്പമില്ല .തേനിനു മധുരാ .

  അമ്മമ്മ അവനെ വെയിലുകൊള്ളിക്കും രാവിലെയും ഈവനിങ്ങിലും .നല്ല സ്വർണ്ണ നിറം വരാനാ .അമ്മമ്മ പറഞ്ഞു .ഗോൾഡ്‌ൻറെ നിറം വന്നാൽ .....അച്ചുവിന് ചിരിവരുന്നുണ്ട് .അമ്മമ്മക്കൊന്നുമറിയില്ല. ഇനി അവനെ കിടത്തി ഉറക്കും .ഉറങ്ങുന്ന വരെ അച്ചു അടുത്തിരിക്കും .അവൻ ചിരിക്കുന്നത് കാണണം .അവൻ ഒന്ന് ചിരിക്കുമോ ആവോ ...            

No comments:

Post a Comment