Sunday, April 12, 2015

  അച്ചുവിൻറെ    "പാമ്പും കാവ് "........

    മുത്തശ്ശൻ ആനക്കൊണ്ട സിനിമ കണ്ടിട്ടുണ്ടോ ?,അച്ചുവിന് പാമ്പുകളെ ഇഷ്ട്ടാ . പേടിയില്ല . അമ്മാത്ത് പാമ്പുകൾക്ക് അമ്പലമുണ്ടന്നു അമ്മമ്മ പറഞ്ഞു .പാമ്പുംകാവ്‌ .അമേരിക്കയിൽ" സൂ "വിൽ  പോണം പാമ്പിനെ കാണാൻ .  മുത്തശ്ശൻ പാമ്പ്കളെ "വർഷിപ്പ് " ചെയ്യോ ? .ശിവന്റെ കഴുത്തിൽ പാമ്പുണ്ട് .അതുപോലെ മഹാവിഷ്ണു കിടക്കുന്നത് പാമ്പിന്പുറത്താ . അന്ന് ഉണ്ണികൃഷ്ണനെ മഴനനയാതെ രക്ഷിച്ചത്  അനന്തനല്ലേ? അതൊക്കെ നല്ലപാമ്പുകളാ .പക്ഷേ കാളിയൻ  അവൻ ദുഷ്ട്ടനാ .അതല്ലേ ഉണ്ണികൃഷ്ണൻ അവനെ ചവിട്ടി അരച്ചത്‌ .എന്തിനാ മുത്തശ്ശാ നമ്മൾ ഈ നല്ല പാമ്പുകളെ കൊല്ലുന്നത് ?

      പാമ്പും കാവിൽ അപ്പവും പായസവും ആണോ പാമ്പുകൾക്ക് കൊടുക്കുന്നത്  .?പാമ്പുകൾ "  റാറ്റിനേ "ആണ് തിന്നുന്നത് .മുത്തശ്ശന് ഒന്നും അറിയില്ല .ഗണപതിയുടെ സിനിമ കണ്ടപ്പോൾ അച്ചുവിന് പേടിയുണ്ടായിരുന്നു .ശിവന്റെ കഴുത്തിലെ പാമ്പ് ഗണപതിയുടെ എലിയെ തിന്നുമോയെന്ന് .അതുപോലെ സുബ്രംമണിയൻറെ മയിൽ ശിവന്റെ പാമ്പിനെ പിടിക്കുമോ എന്ന് .ഭാഗ്യം !..ഒന്നുമുണ്ടായില്ല .നന്നായി .അല്ലങ്കിൽ പ്രോബ്ലം ആയേനെ .ഇത്തവണ ഇന്ത്യയിൽ വരുമ്പോൾ മുത്തശ്ശൻറെ പാമ്പും കാവിൽ പോകണം   

No comments:

Post a Comment