ഫോർ യുവർ കൂൾ സ്മൈൽ ..........
മുത്തശ്ശാ ഇന്നു ദന്തിസ്ടിനെ കാണണം . പല്ലുവരുമ്പോൾ മുതൽ ആറു മാസം കൂടുമ്പോൾ കുട്ടികൾ ഡോക്ടറെ ക്കാണണം .നല്ല പല്ല് വരാനാ . അച്ചു രാവിലേം വൈകിട്ടും പല്ല് തേക്കും .ബ്രഷുപയോഗിച്ചു . പല്ല് തിളങ്ങണം .പല്ലിലെ ജേംസ് ഒക്കെ പോകണം .അല്ലങ്കിൽ പല്ല് കേടുവരും .ഉറങ്ങുമ്പോൾ പല്ല് കടിക്കുമ്പോൾ പല്ലുകേടുവരും .അതുപോലെ നഖം കടിക്കാനും പാടില്ല .ഡോക്ടർ പറഞ്ഞതാ .
ആദ്യം നേഴ്സ് വന്ന് പല്ലിൻറെ എക്സ് റേ എടുത്തു .പുതിയപല്ല് വരുന്നുണ്ട് . പക്ഷേ കംമ്പിയുട്ടറിൽ എക്സ് റേ കണ്ടപ്പോൾ അച്ചു പേടിച്ചുപോയി .അച്ചുവിന് നല്ല പല്ലാണ് വരുന്നത് എന്ന് ഡോക്ടർ പറഞ്ഞു ."ഫോർ യുവർ കൂൾ സ്മൈൽ "ഡോക്ടർ ചിരിച്ചു .അച്ചുവിന് സന്തോഷമായി . .ഇപ്പോൾ അച്ചുവിന് ഇരുപത് പല്ലുണ്ട് .ഇതു പോയി വേറെ വരും .അത് പോകുമ്പോൾ വയറ്റിലേക്ക് ഇറങ്ങാതിരുന്നാൽ മതിയായിരുന്നു .ഇനി മുപ്പത്തിരണ്ട് പല്ല് വരുമെന്നാ ഡോക്ടർ പറഞ്ഞത് . ഈ മുപ്പത്തിരണ്ട് പല്ലുകൾക്ക് അച്ചുവിൻറെ വായിൽ എവിടെയാ സ്ഥലം .അച്ചുവിന് അത്രയും പല്ലുകൾ വേണ്ടായിരുന്നു .
No comments:
Post a Comment