മുത്തശ്ശന് "ഈസ്റെർ എഗ്ഗ് " എന്തെന്നറിയോ?...........
മുത്തശ്ശാ എനിക്ക് ഈസ്റർ എഗ്ഗ് ഫൈൻഡ് ചെയ്യാൻ പോകണം .എൻറെ ഫ്രണ്ട് എബനി വിളിച്ചിട്ടുണ്ട് . അവള് അമേരിക്കക്കാരിയാണ് . ഈസ്റെർ എന്തെന്ന് മുത്തശ്ശന് അറിയോ ?. ജീസസിനെ ദുഷ്ട്ടമ്മാര് മരം കൊണ്ടുള്ള കുരിശ്ശിൽ ആണി അടിച്ച് തറച്ചു . തലയിൽ ആണി കൊണ്ടുള്ള "ക്രവ്ൻ "തറച്ചു .ചോര വന്നു .പാവം ജീസസ് . പക്ഷേ "ത്രീ ഡയിസ് " കഴിഞ്ഞ് നാലാം ദിവസം ജീസസ് ലൈവായി .അന്നാണീസ്ടർ .അച്ചുവിന് ജീസസിനെ ഇഷ്ട്ടാ ജീസസ് ആ ദുഷ്ട്ടന്മ്മാരെ ഒന്നും ചെയ്തില്ല .അതെന്താ മുത്തശ്ശാ അങ്ങിനെ ?.
എബനിന്റെ മമ്മി പലതരം "എഗ്ഗ് " പലസ്ഥലത്തും ഒളിച്ചുവച്ചിട്ടുണ്ട് . പല കളറിൽ പെയിന്റ് ചെയ്തത് .പലവലിപ്പത്തിൽ ഉള്ളത് .ഏറ്റവും കൂടുതൽ എഗ്ഗ് കണ്ടുപിടിക്കുന്നവർക്ക് സമ്മാനമുണ്ട് .ഏറ്റവും ചെറുത് കണ്ടു പിടിക്കുന്നവർക്കും . ചില എഗ്ഗിനകത്ത് നിറയെ ചോക്ലേറ്റ് ആണ് .അതുകിട്ടിയാൽ മതിയായിരുന്നു . എബനിന്റെ മമ്മി അച്ചുവിന് ഒരുപാട് സമ്മാനങ്ങൾ തന്നു .അതു കഴിഞ്ഞ് "ഹോപ് -എഗ്ഗ് ഡാൻസ് ഉണ്ട് . കുട്ടികൾ എല്ലാവരും കൂടി . എന്തു രസമാണന്നറിയോ ?..
No comments:
Post a Comment