അച്ചുവിന് നഖംവെട്ടണം ..
ഹലോ ......മുത്തശ്ശാ ..ഇതു ഞാനാ അച്ചു .മുത്തശ്ശൻ ഹൂസ്ടനിൽ പോയപ്പോൾ എന്താ അച്ചുവിനെ കൊണ്ടോകാത്തെ .അച്ചുവിന് സങ്കടായി . സ്കൂളിൽ നിന്ന് വന്നപ്പോൾ മുത്തശ്ശനെ കണ്ടില്ല . ഞാൻ സ്കൂളിൽ നിന്ന് മുത്തശ്ശന് ഒരു സർപ്രയിസ് കൊണ്ടുവന്നിട്ടുണ്ട് . "യു ഡ്രോ യുവർ ഫേവ്വറേറ്റ് ". ഞാൻ മുത്തശ്ശൻറെ പടമാ വരച്ചേ ."സ്റ്റാർ കിട്ടി ".അത് കാണിക്കാൻ പറ്റിയില്ല ,അതാ അച്ചുവിന് വിഷമം .
ഞാനിന്നലെ പാച്ചുവിനെ ഒന്നെടുത്തു .പാച്ചു ഉറക്കെ കരഞ്ഞു ,അമ്മ ഓടിവന്നു .വേഗം ഞാനവനെ നിലത്ത് കിടത്തി . അമ്മ അറിഞ്ഞില്ല .ഞാനെടുത്തിട്ടാനന്ന് .എന്നാലും ഞാനമ്മയോടു പറഞ്ഞു . പക്ഷേ ഞാനവനെ ഒട്ടും വേദനിപ്പിച്ചില്ല .പിന്നെന്തിനാ അവൻ കരഞ്ഞേ . അച്ചു പേടിച്ചുപോയി .ഭാഗ്യം അമ്മ വഴക്കുപറഞ്ഞില്ല . അച്ചുവിൻറെ നഖം കൊണ്ടുകാണൂം .ഇന്നു തന്നെ നഖം വെട്ടണം . അല്ലങ്കിൽ പാച്ചുവിന് വേദനിച്ചാലോ . അമ്മയോട് പറയാം . അവൻറെ നഖം കൊണ്ട് എനിക്കും മുറിഞ്ഞിട്ടുണ്ട് .സാരമില്ല .അവൻ കൊച്ചുകുട്ടിയല്ലേ .അച്ചു അവൻറെ ചേട്ടനല്ലേ
No comments:
Post a Comment