സ്വാമി നാരായണ മന്ദിർ ----ഷുഗർലാണ്ടിൽ
അമേരിക്കയിൽ ഷുഗർ ലാൻഡിൽ മനസിന് മധുരം നൽകുന്ന ഒരു മനോഹര ക്ഷേത്രം . പുരാതന ഹിന്ദു ശിൽപ്പചാതുരിയുടെ മകുടോദാഹരണമാണ് സ്വാമി നാരായണ മന്ദിർ . 33000" ഹാൻഡ് കാർവിട് " ഇറ്റാലിയൻ മാർബിൾ ആണതിനുപയോഗിച്ചിരിക്കുന്നത്. അതുപോലെ ടർകിഷ് ലൈംസ്റ്റൊണ് അതിന് മാറ്റ് കൂട്ടുന്നു . ഹൂസ്റ്റണിൽ ഷുഗർ ലാൻണ്ട് ധാരാളം മലയാളികൾ താമസിക്കുന്ന സ്ഥലമാണ് .അവിടെ 22 -ഏക്കർ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .73 -അടിയോളം ഉയരത്തിൽ താഴികക്കുടങ്ങൾ .25620 -sq ഫീറ്റ് വിസ്തീർണം .മനോഹരമായ ജലാശയങ്ങൾ ,ജലധാരാ യന്ത്രങ്ങൾ ,വിവിധ വർണ്ണങ്ങളിൽ ആലക്ത്തിക ദീപങ്ങൾ ,മാർബിൾ വിരിച്ച തിരുമുറ്റം .....എന്തോ ഒരു സാധാരണ മലയാളിയുടെ മനസിനിണങ്ങാത്ത ക്ഷേത്ര സമുച്ചയം !,.
ക്ഷേത്രത്തിനകത്ത് ക്യാമറ ,മൊബയിൽ എന്നിവസംമ്മതിക്കില്ല.ചെരുപ്പും .പക്ഷേ ആരും സോക്സ് ഊരിക്കണ്ടില്ല .തികച്ചും നിശബ്ദ മായ ആ അന്തരീക്ഷം ഭക്ത്തിയെ വേറിട്ടൊരു തലത്തിൽ എത്തിക്കുന്നു .ഇതുപോലെ ഒരു നിശബ്ദത ഒരു പക്ഷേ നമ്മുടെ ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ .ആഗ്രഹിച്ചിട്ടുണ്ട് .അവിടുത്തെ "ആരതിയും "നമ്മുടെ "ദീപാരാധനയും "താരതമ്യപ്പെടുത്താൻ രസമുണ്ട് .ഭാവതലത്തിൽ സാമ്യങ്ങളെക്കാൾ വ്യത്ത്യസ്തത ആണ് അനുഭവപ്പെടുക .അതുപോലെ പ്രസാദഊട്ടുണ്ട് .അതിനും വ്യത്യാസം ഉണ്ട് . ഭക്തി എന്നവികാരം വ്യത്യസ്ഥ സംസ്ക്കാരത്തിലുള്ള ക്ഷേത്രങ് ങൾ സന്ദർശിക്കുമ്പോൾ വ്യത്യസ്ത്തമാവുന്നു എന്നതൽഭുതം . .
ബോചൻ വാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമി നാരായണ മഹാരാജിനെ മനസാ വണങ്ങി വീണ്ടും അമേരിക്കയുടെ ഭൌതികലോകത്തേക്ക് ...
No comments:
Post a Comment