ഹൂസ്റ്റനിൽ ഗുരുവായൂരപ്പനൊരമ്പലം ....
കാറിൽ നിന്നിറങ്ങിയപ്പഴേ ശീവേലിയുടെ കൊട്ട് കേട്ടു .ഒരു ഗ്രഹാതുരത്വത്തിന്റെ ചാരുതയുള്ള ശബ്ദം. അമേരിക്കയിൽ ഇങ്ങനെ ഒരമ്പലം .ഇതുപോലെ ഒരന്തരീക്ഷം . ഒട്ടും പ്രതീക്ഷിച്ചില്ല . ചെണ്ടയുമായി വാദ്ദ്യമേളക്കാർ.തറ്റുടുത്ത് ഭസ്മ്മവും ചന്ദനവും തൊട്ട് പരികർമികൾ ,മേശാന്തി. മുണ്ടും രണ്ടാം മുണ്ടുമായി അനേകം ഗുരുവായൂരപ്പ ഭക്ത്തന്മ്മാർ .ഭൂമിയുടെ മറുവശത്തും ഗുരുവും ,വായുവും സംഗമിചിരിക്കുന്നു .ഇവിടെ ഗുരുവായൂരപ്പപ്രതിഷ്ട്ട നടന്നിരിക്കുന്നു .
ശ്രീ കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിയാണ് ഈ ക്ഷേത്രത്തിൻറെ വാസ്ത്തുവിദ്യക്ക് മേൽനോട്ടം വഹിച്ചത് .കേരളാ ഹിന്ദു സൊസൈറ്റി ഇതു ഭംഗിയായി പൂർത്തിയാക്കി .ഗുരുവായൂർ അമ്പലത്തിൻറെ അതേ അളവിലും ആകൃതിയിലും ആണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത് .
പ്രതിസ്ട്ട കഴിഞ്ഞ് രണ്ട് ദിവസമേ ആയുള്ളൂ .തന്ത്രി ബ്രഹ്മ്മശ്രീ കരിയന്നൂർ ദിവാകരാൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ആയിരുന്നു പ്രതിസ്ട്ട . ശ്രീ പല്ലാവൂർ ശ്രീധരമാരാർ മേളത്തിന് പ്രമാണിത്വം വഹിച്ചു .ശ൦ഖു് വിളിയുടെ മുഴക്കം .ഇടക്ക എന്ന ദേവ വാദ്യത്തിന്റെ സംഗീതം ,ദീപാരാധന നടതുറന്നപ്പോൾകേരളത്തിൽ എത്തിയ ഒരു പ്രതീതി .കല്ലിൽ എണ്ണയും നെയ്യും വീണുള്ള ഗന്ധം .ചന്ദനതിരിയുടേയും കര്പ്പൂരതിന്റെയും സുഗന്ധം ദീപാലംകൃതമായി . മണിനാദത്തിന്റെ അകമ്പടിയോടെ സാക്ഷാൽ ഗുരുവായൂരപ്പൻ .അമേരിക്കയിൽ ആണെന്നത് ഒരു നിമിഷം മറന്നുപോയി .
No comments:
Post a Comment