അച്ചുവിന് നെയ്യ് കൂട്ടി ഒരുരുള .......
മുത്തശ്ശാ ഇതെന്താ ഇവിടെ ഇങ്ങനെ കറണ്ട് പോകുന്നെ .ഫോണും കേടാ .നെറ്റും ഇല്ല .അച്ചു നല്ലകാർട്ടൂണ് ഡൌണ്‍ ലോഡ് ചെയ്തു കാണാറുണ്ട് .ഒന്നും നടക്കുന്നില്ല .ആരോടാ പറയാ .നമുക്ക് പ്രധാനമന്ത്രിയോട് പറഞ്ഞാലോ . മോസ്ക്കിറ്റോ കടിച്ച് അച്ചു ആകെ ഡിസ്റ്റർബ്ട് ആയി . കുറേക്കാലം കഴിയുമ്പം സയന്റിസ്റ്റ് ഈ മോസ്ക്കിറ്റൊയുടെ ബ്ലഡ് എടുത്ത് കുറേ അച്ചുവിനെ ഉണ്ടാക്കും .ജുറാസിക് പാർക്കിൽ അച്ചു കണ്ടതാ .നല്ല രസമായിരിക്കും .
മുത്തശ്ശാ അമ്മാവൻറെ മരിയേജിന്റെ ഒരു വെബ്സൈറ്റ് ഉണ്ടാക്കി എന്ന് പറഞ്ഞു .അച്ചു സേർച്ച് ചെയ്തു നോക്കി ." varunwedshema.com" .അടിപോ ളി .അതിൽ അച്ചുവിൻറെ ഫോട്ടോയും ഉണ്ട് .പക്ഷേ അമ്മായിയെ ഇതുവരെ കണ്ടിട്ടില്ല .കഷ്ട്ടായി . അച്ചുവിന് അമ്മാവൻറെ മാര്യേജ് ആകാൻ തിരക്കായി . മോഹനൻ മുത്തശ്ശൻറെ പാലട പ്രഥമൻ കഴിക്കാൻ കൊതിയായി .അച്ചുവിന് വലിയ ഇഷ്ട്ടാ പാലട .സ്വീറ്റസ്റ്റ് ഇൻ ദി വേൾഡ് . പിന്നെ ഒരു ബ്ലാക്ക് പായസമുണ്ട് . അച്ചുവിനതിഷ്ട്ടല്ല .സദ്യക്ക് ബാനാനാ ലീഫിൽ എന്തെല്ലാമാ വിളമ്പുക .ഇതെല്ലാം എങ്ങിനെയാ കഴിക്കാ . അച്ചുവിന് നെയ്യുകൂട്ടി ഒരുരുള .പിന്നെ പാലടയും . നെയ്യുകൂട്ടിയുണ്ടിട്ട് കയ്യ് സ്മെൽ ചെയ്യാൻ എന്തു രസമാണന്നോ . അച്ചുവിന് നെയ്യിന്റെ സ്മെൽ ഭയങ്കര ഇഷ്ട്ടാ .
No comments:
Post a Comment