ഹൂസ്റ്റനിലെ നാസ സ്പേസ് സെന്റെർ -ഒരു മായികലോകം ...
നാസാ സ്പേസ് സെന്ററിൽ എത്തിയപ്പോൾ ഒരു പടുകൂറ്റൻ സ്പേസ് ഷട്ടിൽ ആണ് ഞങ്ങളെ എതിരേറ്റത് .നാസയുടെ പ്രധാന കവാടം കടന്ന് അകത്തേക്ക് .അവിടെ നമുക്കായി അത്ഭുതങ്ങളുടെ ഒരു മായക്കൊട്ടാരം തന്നെ ഒരുക്കിയിരിക്കുന്നു .ബഹിരാകാശ പരിവേഷണത്തിലെ നാടകീയ ഭൂതം ,അത്ഭുതകരമായ വർത്തമാനം ,പ്രതീക്ഷാനിർഭരമായ ഭാവി ഇതെല്ലാം ഒരു വാൾട്ട്ഡിസ്നി സിനിമപോലെ നമുക്കാസ്വദിക്കാം . കുട്ടികൾക്കും വലിയവർക്കും ഒരുപോലെ . ആംഗ്രി ബേർഡ് മുതൽ ആധുനിക ശാസ്ത്രത്തിൻറെ അങ്ങേ അറ്റം വരെ .എല്ലാം ..
ഏക്കർ കണക്കിന് പരന്നു കിടക്കുന്ന ആ ശൂന്യാകാശകേന്ദ്രം. അവിടെ "ട്രാം '" ഉണ്ട് . റെഡ് ട്രാം സ്പേസ് ട്രെയിനിംഗ് ഫെസിലിറ്റി മുതലായവയും ,ബ്ലൂ ട്രാം മിഷൻ കണ്ട്രോൾ മുതലായവയും . യാത്രക്കിടയിൽതന്നെ അവർ വിശദമായി കാഴ്ച്ചകൾ വിവരിച്ചു തരും .ശൂന്യാകാശ പര്യടനം വിജയകരമായി പൂരതിയാക്കിയവരുടെ പേരിൽ അവിടെ വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നത് കൌതുകമുണർത്തി .
കണ്ട്രോൾ റൂം ശരിക്കും അത്ഭുതപ്പെടുത്തി . ഈ മുറിയിലിരുന്ന് അവർ ഈ പ്രപഞ്ചം മുഴുവൻ നിയന്ത്രിക്കുന്ന പ്രതീതി .അമേരിക്കാൻ പ്രസിഡണ്ട് അവിടെ നേരിട്ടെത്തി ഇരുന്ന സ്ഥലത്ത് തന്നെ ഇരുന്നപ്പോൾ സന്തോഷം തോന്നി . ശൂന്യാകാശപര്യവേഷണത്തെപ്പറ്റിയു ള്ള സിനിമകൾക്ക് അവിടെ തീയെറ്റരുകൾ ഉണ്ട് .മുപ്പത് മിനിട്ട് ദ്യര്ഖ്യമുള്ളവ .ചലിക്കുന്ന ചെറിയ 4 -ഡി തിയെറ്റർ വേറെ . എല്ലാം നൂതനാനുഭവങ്ങൾ . അവിടെ ഒരു പടുകൂറ്റൻ രോക്കറ്റ് ഒന്ന് വലം വയ്ക്കാൻ തന്നെ ഇരുപത് മിനിട്ടെടുത്തു .
ഒരു പകൽ മുഴുവൻ അവിടെ കറങ്ങിയപ്പോൾ '"നിൻറെ മുഖം ചന്ദ്രനെപ്പോലെ ആണന്നു പാടിയ " ആ കവിവര്യനെ കൂടി അവിടെ കൊണ്ടുപോകാമായിരുന്നു എന്നു തോന്നി .
No comments:
Post a Comment