Thursday, May 28, 2015

  അച്ചുവിൻറെ  വിഷുക്കണി ........
 

         അച്ചു കണ്ണ്തുറക്കില്ല . മുത്തശ്ശൻ കൈ പിടിച്ചാൽ മതി .ഉണ്ണികൃഷ്ണന്റെ മുമ്പിൽ  വരുമ്പോൾ പറഞ്ഞാൽ മതി .കണ്ണുതുറന്ന് ഞാൻ ഉണ്ണികൃഷ്ണനെ കണ്ടോളാം . രാത്രി വിഷുക്കണിക്ക്  എല്ലാം ഒരുക്കിവച്ചന്നു മുത്തശ്ശൻ പറഞ്ഞിരുന്നു . ?.ഞാനുറങ്ങിപ്പോയി . "ഫയർ വർക്ക്‌ " മാത്രം വേണ്ടട്ടോ .ഇവിടെ അമേരിക്കയിൽ അത് സമ്മതിക്കില്ല . പോലീസ് പിടിക്കും . ആദ്യം അച്ചുവിന് കണികാണണം .ഇന്നു എൻറെ അനിയൻ പാച്ചൂൻറെ ആദ്യത്തെ വിഷുവാ. അവനെ ഞാൻ തന്നെ കണികാണി ച്ചോളാം.എങ്ങേനാ അവനേ എടുക്വാ .......   

         അയ്യോ ..മുത്തശ്ശാ .ഇതെന്താ അവിടെ ഉണ്ണിക്രിഷ്ണണ്‍ ഇല്ലല്ലോ ?. ഒരു ഫോട്ടോ മാത്രെ ഉള്ളു .മഞ്ഞപ്പട്ടുടുത്ത്   ഉണ്ണികൃഷ്ണൻ ഉണ്ടാവുമെന്ന് മുത്തശ്ശൻ പറഞ്ഞിരുന്നില്ലേ  . അതുപോലെ  കൊന്നപ്പൂവും ഇല്ല . ഉണ്ണികൃഷ്ണന്റെ കാലിലെ സ്വർണ്ണ ചിലമ്പ് എറിഞ്ഞപ്പഴാണ് കൊന്നമരത്തിൽ സ്വർണ്ണ നിറമുള്ള കൊന്നപ്പൂവ് ഉണ്ടായത് എന്ന് മുത്തശ്ശൻ പറഞ്ഞിരുന്നു . അച്ചുവിന് കാണാൻ കൊതിയായിരുന്നു .കൊന്നപ്പൂവും ,കണിവെള്ളരിയും  വലിയ നിലവിളക്കുമില്ല .എല്ലാം കണിക്കു വേണമെന്ന് മുത്തശ്ശൻ പറഞ്ഞിരുന്നതല്ലേ . ഇവിടെ  ഉണ്ണിക്രിഷ്ണന്റെ  ഒരു ചെറിയ ഫോട്ടോ മാത്രം .അതുപോലെ ഒരു കുഞ്ഞു വിളക്കും .അത് കഷ്ട്ടായിട്ടോ .    അച്ചുവിന് സങ്കടം വരുന്നുണ്ടിട്ടോ . അമേരിക്കയിൽ വന്നപ്പോൾ മുതൽ  ഒരു ഉണ്ണികൃഷ്ണനെ വേണന്നു  അച്ചുവിന് തോന്നിയതാ  . മുത്തശ്ശൻ ഇന്നലെ പറഞ്ഞപ്പോൾ വിഷുവിന് കണികാണാൻ ഉണ്ടാകുമെന്നുവിചാരിച്ചു . അച്ചുവിനെ മുത്തശ്ശൻ പറ്റിച്ചു .കഷ് ട്ടോണ്ടുട്ടോ .

         ഉണ്ണികൃഷ്ണൻ നരകാസുരാൻ എന്ന ദുഷ്ട്ടനെ കൊന്ന ദിവസമാ വിഷു  .അച്ചുവിനും ദുഷ്ട്ടൻ മാരെ ഇഷ്ട്ടമല്ല . കൃഷ്ണൻ എത്ര ദുഷ്ടൻ മ്മാരേ ആണ് കൊന്നിരിക്കുന്നത് !. എൻറെ ഒരു ഫ്രണ്ട് ഉണ്ട് മഹീൻ .അവനും ഒരു ചെറിയ ദുഷ്ട്ടനാ .എന്നാലും അവനെ കൊല്ലണ്ട .രാവിലെ കണികണ്ട് കഴിഞ്ഞ്.അച്ചുകുളിച്ച് കസവുമുണ്ടുടുത്ത് വരും .മുത്തശ്ശൻ വിഷുകൈനീട്ടം തരണം എല്ലാവരും തരും .അനിയനുകിട്ടുന്നതും എടുക്കാം .അവൻ കൊച്ചുകുട്ടിയല്ലേ .
     
      അച്ചുവിൻറെ വിഷുക്കൈനീട്ടം മുഴുവൻ ഉണ്ട് .ഗുരുവായൂർ പോകണം .ഉണ്ണികൃഷ്ണനെ കാണണം .ഒരുവലിയ ഉണ്ണികൃഷ്ണനെ വാങ്ങണം .അമേരിക്കക്കുകൊണ്ടുപോകാനാ .എന്നുംകാണാൻ . പക്ഷേ അത് ഡോളറാ .അത് ഇവിടെ എടുക്കില്ലന്നു അമ്മപറഞ്ഞു .ഇനി എന്താ ചെയ്യാ .അച്ചുവിനും അനിയനും "ടോയ് "വാങ്ങണമെന്ന് വിചാരിച്ചതാ .അത് വേണ്ട ഉണ്ണികൃഷ്ണൻ മതി .ഡോള ർ മാറി രൂപ ആക്കാൻ പറ്റും അച്ഛൻ പറഞ്ഞല്ലോ  

No comments:

Post a Comment